റംസാൻ മാസത്തിൽ സമയക്രമം മാറ്റാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവാദം, നവരാത്രിക്ക് ഇളവ് നൽകുമോയെന്ന് ബിജെപി, ഉറുദു സ്കൂളുകളുടെ പ്രവർത്തനത്തിൽ സമയമാറ്റം

Published : Feb 03, 2026, 06:16 PM IST
Ramdan has started

Synopsis

റംസാൻ മാസത്തിൽ കർണാടകയിലെ ഉറുദു മീഡിയം സ്കൂളുകളുടെ സമയം സർക്കാർ പുനഃക്രമീകരിച്ചു. ഈ തീരുമാനത്തെ പ്രീണന രാഷ്ട്രീയമെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി, നവരാത്രി പോലുള്ള ഹിന്ദു ഉത്സവങ്ങൾക്ക് സമാനമായ ഇളവുകൾ നൽകുമോയെന്നും ചോദ്യം ഉന്നയിച്ചു. 

ബെം​ഗളൂരു: റംസാൻ മാസത്തിൽ ഉറുദു മീഡിയം ജൂനിയർ പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ സമയക്രമം കർണാടക സർക്കാർ പരിഷ്കരിച്ചു. ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്കൂളുകളുടെ നിർദ്ദേശപ്രകാരം,രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:45 വരെയായിരിക്കിയാണ് സമയം പരിഷ്കരിച്ചത്. എന്നാൽ, സർക്കാർ തീരുമാനത്തെ പ്രതിപക്ഷമായ ബിജെപി വിമർശിച്ചു. കോൺഗ്രസ് സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഹിന്ദു ഉത്സവങ്ങൾക്കും സമാനമായ സൗകര്യങ്ങൾ ഒരുക്കുമോ എന്ന് ബിജെപി ചോദിച്ചു. കോൺഗ്രസ് പാർട്ടി എപ്പോഴും ഹിന്ദുമതത്തിനെതിരെയാണ് നീങ്ങുന്നത്. 

ഹിന്ദുവായിരുന്നിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുതന്നെയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പറഞ്ഞു. സർക്കാർ റംസാന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് ഹിന്ദുക്കൾക്ക് ശ്രദ്ധ നൽകുന്നില്ല. വോട്ടിന് വേണ്ടി മുസ്ലീങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാറാണെന്ന് കർണാടകയിലെ ജനങ്ങൾക്ക് തോന്നുമെന്നും നാരായണസ്വാമി കൂട്ടിച്ചേർത്തു. നവരാത്രിയിലും സമാനമായ ഇളവുണ്ടാകുമോയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലയും ചോദിച്ചു. 

റംസാൻ സമയത്ത് അധ്യാപകരെയും ജീവനക്കാരെയും നേരത്തെ പോകാൻ അനുവദിക്കുന്നു. പക്ഷേ നവരാത്രിയിൽ ഇത് അനുവദിക്കുമോ? കോൺഗ്രസ് എപ്പോഴും അവരുടെ വോട്ട് ബാങ്കിന് മുൻഗണന നൽകുന്നു. ഭരണഘടന അനുസരിച്ച് കാര്യങ്ങൾ ന്യായമായും തുല്യമായും ചെയ്യണമെന്ന കാഴ്ചപ്പാട് അവർക്കില്ലെന്നും പൂനവല്ല എഎൻഐയോട് പറഞ്ഞു. എല്ലാ സമുദായങ്ങളെയും തുല്യമായി പരിഗണിക്കാനുള്ള ശ്രമങ്ങളെ ബിജെപി എതിർക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ആരോപിച്ചതോടെ കോൺഗ്രസ് തിരിച്ചടിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനം; സംസ്ഥാന സർക്കാരിനെതിരെ ഇടത് അധ്യാപക സംഘടന, ഒന്നും ചെയ്തിട്ടില്ലെന്ന് വിമർശനം
`ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ല'; നിയമങ്ങൾ പാലിക്കാനായില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മെറ്റയോടും സുപ്രീം കോടതി