പഹൽഗാം ഭീകരാക്രമണത്തെ ബന്ധിപ്പിച്ചുള്ള വിവാദ പരാമർശം; ഗായകൻ സോനു നിഗത്തിന്‍റെ ഹർജി തള്ളി

Published : May 15, 2025, 03:42 PM IST
പഹൽഗാം ഭീകരാക്രമണത്തെ ബന്ധിപ്പിച്ചുള്ള വിവാദ പരാമർശം; ഗായകൻ സോനു നിഗത്തിന്‍റെ ഹർജി തള്ളി

Synopsis

കേസ് റദ്ധാക്കണമെന്ന ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. 

ബെംഗളുരു: കന്നഡ ഭാഷാവാദത്തെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയ കേസില്‍ ഗായകന്‍ സോനു നിഗത്തിന്‍റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. കേസ് റദ്ധാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. അന്വേഷണവുമായി സോനു നിഗം സഹകരിക്കണമെന്നും മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. കന്നഡ ഭാഷാവാദത്തെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ്.

ബെംഗളുരുവിലെ ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ആക്രമണങ്ങളിലേക്ക് വഴി വയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി. താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്. എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമെന്നും സോനു പറഞ്ഞിരുന്നു. 

പെഹൽഗാം ആക്രമണത്തെ കുറിച്ചുള്ള പരാമർശത്തിനെതിരെ കന്നഡ രക്ഷാ വേദികെ എന്ന സംഘടന നൽകിയ പരാതിയിലാണ് ഗായകനെതിരെ കേസ് എടുത്തത്. ഭാഷാ വാദത്തെ തീവ്രവാദി ആക്രമണവുമായി എന്തിന് ബന്ധപ്പെടുത്തി എന്ന് ഗായകൻ വിശദീകരിക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കേസെടുക്കുമെന്നും അവലഹള്ളി പൊലീസ്  അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് എടുത്തത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം