കർണാടക നിയമ നിർമാണ സഭാ ഡപ്യൂട്ടി ചെയർമാൻ എസ്എൽ ധർമെഗൗഡ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

Published : Dec 29, 2020, 08:27 AM IST
കർണാടക നിയമ നിർമാണ സഭാ ഡപ്യൂട്ടി ചെയർമാൻ എസ്എൽ ധർമെഗൗഡ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

Synopsis

കഴിഞ്ഞതവണ ഉപരിസഭ ചേർന്നപ്പോൾ ചെയർമാന്റെ സീറ്റിൽ ഇരുന്ന് സഭ നിയന്ത്രിക്കാൻ ധർമഗൗഡ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്ത് സഭയ്ക്ക് പുറത്താക്കിയത് വലിയ വിവാദമായിരുന്നു

ബെംഗളൂരു: കർണാടക നിയമ നിർമാണ സഭാ ഡപ്യൂട്ടി ചെയർമാനും ജെഡിഎസ് നേതാവുമായ എസ്എൽ ധർമഗൗഡയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരിൽ റെയിൽവേ ട്രാക്കിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞതവണ ഉപരിസഭ ചേർന്നപ്പോൾ ചെയർമാന്റെ സീറ്റിൽ ഇരുന്ന് സഭ നിയന്ത്രിക്കാൻ ധർമഗൗഡ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്ത് സഭയ്ക്ക് പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ബിജെപിയുടെ അജണ്ട നടപ്പാക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയർന്ന വിമർശനം. ധർമഗൗഡയുടേത് ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു
ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ