സെൽഫി എടുക്കുന്നതിനിടെ ഭർത്താവിനെ നവവധു പാലത്തിൽ നിന്നും പുഴയിൽ തള്ളിയിട്ടു; നാട്ടുകാർ രക്ഷകരായി

Published : Jul 13, 2025, 11:46 AM IST
Man claims wife pushed him during selfie

Synopsis

നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

ബെംഗളൂരു: പാലത്തിൽ നിന്നും സെൽഫി എടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്നും പുഴയിലേക്ക് തള്ളിയിട്ടു. കര്‍ണാടകയിലെ യാദ്ഗിറിലെ കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തിലാണ് സംഭവം. പാലത്തിൽ വാഹനം നിർത്തി സെൽഫി എടുക്കുന്നതിനിടെ ഭർത്താവിനെ യുവതി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം.

പുഴയിൽ വീണ യുവാവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. യുവാവിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റിയത്.

ഭർത്താവ് ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്. എന്നാൽ നാട്ടുകാർ രക്ഷപ്പെടുത്തി മുകളിലെത്തിച്ച യുവാവ് പറഞ്ഞത് തന്നെ ഭാര്യയാണ് തള്ളി പുഴയിലേക്ക് ഇട്ടതെന്നാണ്. എന്നാൽ ആരോപണം യുവതി നിഷേധിച്ചു

എന്നാൽ ആരോപണം യുവതി നിഷേധിച്ചു. താൻ തള്ളിയിട്ടില്ലെന്നും യുവാവ് കാല് തെറ്റി വീണെന്നുമാണ് യുവതി പറയുന്നത്. ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിഡിയോ തെളിവുകള്‍ പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ റായ്ച്ചൂര്‍ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം