
ബംഗ്ലൂരു: നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. നാഗവരയിലെ ഹോട്ടലിലേക്കാണ് കോൺഗ്രസ് എംഎൽഎമാരെ മാറ്റിയത്. ക്രോസ് വോട്ടിംഗ് ഒഴിവാക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് ഹൈക്കമാൻഡ് നീക്കം. നാളത്തെ തെരഞ്ഞെടുപ്പിനായി എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. ലതാ മല്ലികാർജുൻ, കെ പുട്ടസ്വാമി ഗൗഡ, ദർശൻ പുട്ടണ്ണയ്യ, ഗാലി ജനാർദ്ദൻ റെഡ്ഡി എന്നീ എംഎൽഎമാർ കോൺഗ്രസിനെ പിന്തുണയ്ക്കും.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടി ആദായ നികുതി വകുപ്പ്; ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി
സുർപൂരിലെ കോൺഗ്രസ് എംഎൽഎ രാജ വെങ്കട്ടപ്പ നായിക് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു.ഇതോടെ നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം 134 ആയി. 134 പേരുടെ പിന്തുണയ്ക്ക് പുറമേ 4 എംഎൽഎമാരുടെ കൂടി പിന്തുണ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ഇത്തവണ 5 സ്ഥാനാർഥികളുണ്ട്. കോൺഗ്രസ് മൂന്ന് സ്ഥാനാർഥികളെയും ബിജെപിയും ജെഡിഎസ്സും ഓരോരോ സ്ഥാനാർഥികളെയും വീതം നിർത്തിയിട്ടുണ്ട്ഇതോടെ നാല് സീറ്റുകളിലേക്ക് അഞ്ച് പേർ തമ്മിൽ മത്സരമുറപ്പായി. 45 ക്വോട്ട വോട്ടുകളാണ് ഓരോ സ്ഥാനാർഥികൾക്കും വിജയിക്കാൻ വേണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam