കർണാടകയിൽ SIR: പേര് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഇല്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ്

Published : Jun 30, 2026, 12:02 PM IST
karnataka sir 2026 dk shivakumar

Synopsis

ചൊവ്വാഴ്ച മുതൽ എസ്ഐആർ ആരംഭിക്കുകയാണ്. രാജ്യം മുഴുവൻ കർണാടകയിലേക്കാണ് ഉറ്റുനോക്കുന്നത്. അതിനാൽ, എല്ലാവരും അവരുടെ വോട്ടും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കണമെന്ന് അഭ്യർഥിക്കുകയാണ്. വോട്ടർപട്ടികയിൽ പേര് ഉറപ്പാക്കാൻ കർണാടക സർക്കാർ നിങ്ങളെ സഹായിക്കും.

ബെം​ഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച മുതൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം(എസ്ഐആർ) ആരംഭിക്കുമ്പോൾ എല്ലാ വോട്ടർമാരും വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ. വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങളടക്കം നഷ്ടപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച മുതൽ എസ്ഐആർ ആരംഭിക്കുകയാണ്. രാജ്യം മുഴുവൻ കർണാടകയിലേക്കാണ് ഉറ്റുനോക്കുന്നത്. അതിനാൽ, എല്ലാവരും അവരുടെ വോട്ടും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കണമെന്ന് അഭ്യർഥിക്കുകയാണ്. വോട്ടർപട്ടികയിൽ പേര് ഉറപ്പാക്കാൻ കർണാടക സർക്കാർ നിങ്ങളെ സഹായിക്കും. ഉദ്യോ​ഗസ്ഥർ എന്യൂമറേഷൻ ഫോമുകൾ നൽകും. അവർ വിവരങ്ങൾ തേടും. അപ്പോൾ കൃത്യമായ വിവരങ്ങളും പുതിയ ഫോട്ടോ ഉൾപ്പെടെ നൽകണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

നിങ്ങളുടെ വോട്ട് നിങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ്. പശ്ചിമബം​ഗാളിൽ എസ്ഐആർ അടിസ്ഥാനമാക്കി അനർഹരായ റേഷൻ ​ഗുണഭോക്താക്കളെ ഒഴിവാക്കാൻ ഉത്തരവിട്ടുണ്ട്. ഇതേരീതിയിൽ മറ്റുചില സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കുന്നുണ്ട്. അതിനാൽ, വോട്ടിനുള്ള നിങ്ങളുടെ അവകാശം നഷ്ടപ്പെട്ടാൽ നിങ്ങളുടെ സർക്കാർ ആനുകൂല്യങ്ങളും നഷ്ടപ്പെടും.

വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ പ്രയാസമായിരിക്കും. ​ഗൃഹജ്യോതി, ​ഗൃഹലക്ഷ്മി, പെൻഷൻ സഹായം തുടങ്ങിയ സഹായപദ്ധതികളും സർക്കാർ സേവനങ്ങളും ഭാവിയിൽ ലഭിക്കാൻ ബുദ്ധിമുട്ടാകും. അതിനാൽ എല്ലാവരും എസ്ഐആറിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. ജനങ്ങളെ സഹായിക്കാനായി ബൂത്ത് തലത്തിൽ ഹെൽപ് ഡെസ്ക്കുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിശ്ചിത കാലയളവിനുള്ളിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാത്തവർക്ക് വോട്ടവകാശം നഷ്ടപ്പെടും. 18 വയസ് പൂർത്തിയായ എല്ലാവർക്കും ഫോം 6 ലഭിക്കും. എല്ലാവരും കൃത്യസമയത്ത് വിവരങ്ങൾ നൽകി സഹകരിക്കണം. രാഷ്ട്രീയപാർട്ടി പ്രതിനിധികളും നിങ്ങളെ സഹായിക്കാനുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജൂൺ 30 മുതൽ ജൂലായ് 29 വരെയാണ് കർണാടകയിൽ എസ്ഐആർ നടപടികൾ നടക്കുന്നത്. 5.5 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനായി 59,050 ബിഎൽഒമാരെയാണ് തെരഞ്ഞടുപ്പ് കമ്മീഷൻ നിയോ​ഗിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം
അയോധ്യ സംഭാവന കൊള്ള: യുപി കോൺഗ്രസ് അധ്യക്ഷനടക്കമുള്ളവരെ തടവിലാക്കിയെന്ന് പരാതി; എസ്ഐടി അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം