
ബംഗളൂരു:കർണാടകയിൽ എസ്എസ്എൽസി മോഡൽ പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നു.ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷമാണ് സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളുടെ ചോദ്യപേപ്പർ യൂട്യൂബിൽ കണ്ടെത്തിയത്.മാർച്ച് 3,4 തീയതികളിൽ നടക്കേണ്ട പരീക്ഷകൾ 2,3 തീയതികളിൽ ആയി അപ്ലോഡ് ചെയ്യപ്പെട്ടു.ഹാക്കർ അനി എന്ന പേരിൽ ഉള്ള അക്കൗണ്ടിൽ ഷോർട്സ് ആയാണ് ചോദ്യപേപ്പറുകൾ വന്നത്.വീഡിയോകൾക്ക് 24,000-ത്തിലധികം വ്യൂസ് കിട്ടി.പിന്നീട് വീഡിയോ യൂട്യൂബിൽ അറിയിപ്പ് നൽകി നീക്കം ചെയ്തു.പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുൻപ് മാത്രം സെന്ററുകളിൽ എത്തണ്ട ചോദ്യപ്പേപ്പർ ആണ് തലേ ദിവസങ്ങളിൽ ചോർന്നത്. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി