
ഹുബ്ബള്ളി(കര്‍ണാടക): കര്‍ണാടകയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കശ്മീരി എൻജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ബംജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുമായി പൊലീസ് കോടതി പരിസരത്തെത്തിയപ്പോള്‍ ഭാരത് മാതാ വിളികളുമായി നൂറുകണക്കിനാളുകള്‍ പരിസരത്ത് തടിച്ചുകൂടി. ഇതില്‍ ചിലരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പൊലീസ് ശ്രമപ്പെട്ട് ഇവരെ പൊലീസ് ബസില്‍ എത്തിച്ചു.
പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പാട്ടുകളും പാക് സൈന്യത്തിന്‍റെ ചിത്രങ്ങള്‍ പശ്ചാത്തലമാക്കി പാട്ട് പാടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്തായതിനെ തുടര്‍ന്നാണ് മൂവരും അറസ്റ്റിലാകുന്നത്.
ഗോകുല്‍ റോഡ് പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെയുള്ള പരാതി രജിസ്റ്റര്‍ ചെയ്തത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് എബിവിപി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ പഠിക്കുന്ന കെഎല്‍ഇ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാളിനെ തടഞ്ഞുവെച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം ലഭിച്ചെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് ഞായറാഴ്ച ഹുബ്ബള്ളിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിന് മുന്നിലും വലത് സംഘടനകള്‍ പ്രക്ഷോഭം നടത്തി. പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഹുബ്ബള്ളി കോടതി വിദ്യാര്‍ത്ഥികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam