ടോൾബൂത്തിലേക്ക് ഇടിച്ചുകയറി എൽപിജി ടാങ്കർ, പിന്നാലെ വൻ തീ​ഗോളം; നടുക്കുന്ന ദൃശ്യങ്ങൾ, നാലുമരണം

Published : Jul 03, 2026, 12:17 PM IST
kaushambi toll booth lpg tanker accident

Synopsis

രണ്ട് എൽപിജി ടാങ്കറുകളാണ് ഒരേസമയം ടോൾബൂത്തിലേക്കെത്തിയത്. ഇതിൽ ഒരു ടാങ്കറാണ് നിയന്ത്രണംവിട്ട് ടോൾബൂത്തിന് സമീപത്തെ ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറിയത്. ടാങ്കർ ഇടിച്ചതിന് പിന്നാലെയുണ്ടായ തീപ്പിടിത്തത്തിൽ നാലുപേരാണ് മരിച്ചത്.

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞയാഴ്ചയുണ്ടായ എൽപിജി ടാങ്കർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നിയന്ത്രണംവിട്ട ടാങ്കർ ടോൾബൂത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ടാങ്കർ ഇടിച്ചതിന് പിന്നാലെയുണ്ടായ തീപ്പിടിത്തത്തിൽ നാലുപേരാണ് മരിച്ചത്.

ജൂൺ 26-ന് രാവിലെ 6.40-ന് കൗശാംബിയിലെ ടോൾ ബൂത്തിലായിരുന്നു അപകടം. രണ്ട് എൽപിജി ടാങ്കറുകളാണ് ഒരേസമയം ടോൾബൂത്തിലേക്കെത്തിയത്. ഇതിൽ ഒരു ടാങ്കറാണ് നിയന്ത്രണംവിട്ട് ടോൾബൂത്തിന് സമീപത്തെ ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ടാങ്കറിൽനിന്ന് പാചകവാതകം ചോരുകയും വലിയ സ്ഫോടനശബ്ദത്തോടെ തീ ആളിപ്പടരുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പ്രദേശത്ത് വൻ തീ​ഗോളമുയർന്നു. കിലോമീറ്ററുകളോളം കനത്ത പുകയും പടർന്നു. ഏകദേശം രണ്ടുകിലോമീറ്റർ അകലെനിന്ന് വരെ തീ​ഗോളം കണ്ടിരുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

അപകടത്തിൽപ്പെട്ട ടാങ്കറിന്റെ ഡ്രൈവർ ധർമേന്ദ്ര ദുബെ, ടോൾപ്ലാസ ജീവനക്കാരൻ അലോക് എന്നിവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ടോൾപ്ലാസയിലുണ്ടായിരുന്ന ഒട്ടേറെ ജീവനക്കാർക്കും ​ഗുരുതരമായി പൊള്ളലേറ്റു. ഇവരിൽ രണ്ടുപേർ ചികിത്സയിലിരിക്കെ മരിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു
സിജെപി സമരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന് പരാതി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു