Latest Videos

ദില്ലി ആരോഗ്യ സുരക്ഷാ മിഷന്‍റെ വെബ്‍സൈറ്റിന് സുരക്ഷ പോര; ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‍സ്

By Web TeamFirst Published Jun 27, 2020, 10:00 PM IST
Highlights

വെബ്സൈറ്റിന് യാതൊരു സുരക്ഷയും ഇല്ലെന്ന് ഹാക്കര്‍മാര്‍ വിശദീകരിക്കുന്നു. കൊവിഡ് ഡേറ്റ സുരക്ഷിതമല്ലെന്നും വിമര്‍ശനമുണ്ട്. 

ദില്ലി: ദില്ലി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് മിഷൻ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‍സ്. ആരോഗ്യ പ്രവർത്തകരോടുള്ള ദില്ലി സർക്കാരിന്‍റെ സമീപനത്തിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് വിശദീകരണം. വെബ്സൈറ്റിന് യാതൊരു സുരക്ഷയും ഇല്ലെന്ന് ഹാക്കര്‍മാര്‍ വിശദീകരിക്കുന്നു. കൊവിഡ് ഡേറ്റ സുരക്ഷിതമല്ലെന്നും വിമര്‍ശനമുണ്ട്. 

രോഗികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിരുന്നുവെന്നാണ് ഹാക്കർമാരുടെ അവകാശവാദം. രോ​ഗികളുടെ മൊബൈൽ നമ്പ‍റും, മേൽവിലാസവും അടക്കമുള്ള വിവരങ്ങൾ അലക്ഷ്യമായാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും, ഹാക്ക‌‌‍ർമാർക്ക് എളുപ്പത്തിൽ കൈക്കലാക്കാവുന്ന അവസ്ഥയാണെന്നും കേരള സൈബ‍ർ വാരിയേഴ്സ് അവകാശപ്പെടുന്നു. വിദേശത്ത് നിന്നെത്തിയവരുടെ പാസ്പോ‍ർട്ട് വിവരങ്ങളും ലഭ്യമാണെന്ന് ഹാക്ക‌ർമാ‌ർ പറഞ്ഞു. 

click me!