ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്

Published : Jan 22, 2026, 05:45 PM IST
Kerala MP

Synopsis

സിപിഎം എംപി ജോൺ ബ്രിട്ടാസ് ഫണ്ട് വിനിയോഗത്തിൽ മുന്നിട്ട് നിൽക്കുമ്പോൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെ പലരും ഏറെ പിന്നിലാണ്. ഭരണപരവും സാങ്കേതികവുമായ കാലതാമസമാണ് ഇതിന് കാരണമെന്ന് എംപിമാർ വിശദീകരിക്കുന്നു.

കൊച്ചി: കേരളത്തിലെ എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിയുടെ (എം‌പി‌എൽ‌എ‌ഡി‌എസ്) ഫണ്ടുകളുടെ വിനിയോഗം ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എംപിഎൽഎഡിഎസ് പ്രകാരം, ഓരോ എംപിക്കും പ്രതിവർഷം 5 കോടി രൂപയുടെ നിയോജകമണ്ഡലതല വികസന പ്രവർത്തനങ്ങൾ ശുപാർശ ചെയ്യാൻ അർഹതയുണ്ട്. എന്നാല്‍, 2026 ജനുവരി 21 ലെ എംപവേർഡ് ഇന്ത്യൻ എംപിഎൽഎഡിഎസ് ഡാഷ്‌ബോർഡിൽ ലഭ്യമായ വിവരമനുസരിച്ച് ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ കേരള എംപിമാർ പിന്നിലാണെന്ന് വ്യക്തമാകുന്നു.

ദേശീയ തലത്തിൽ, ലോക്സഭാ എംപിമാർ അവരുടെ അര്‍ഹതപ്പെട്ട ഫണ്ടിന്‍റെ ശരാശരി 28.1% വിനിയോഗിച്ചു. അതേസമയം രാജ്യസഭാ എംപിമാർ 44.2% വിനിയോഗിച്ചു. കേരളത്തിലെ ലോക്സഭാ എംപിമാർ ശരാശരി ലഭ്യമായ ഫണ്ടിന്റെ 11.4% മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതേസമയം കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാർ 14.74% ഫണ്ട് വിനിയോഗിച്ചു.

സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസാണ് സംസ്ഥാനത്ത് ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്ത്. 26.32% ഫണ്ടാണ് വിനിയോഗിച്ചത്. ലോക്സഭാ എംപിമാരിൽ 24.33% വിനിയോഗവുമായി ഡീൻ കുര്യാക്കോസാണ് മുന്നില്‍. തൊട്ടുപിന്നിൽ എൻകെ പ്രേമചന്ദ്രൻ (21.42%), വികെ ശ്രീകണ്ഠൻ (18.72%) എന്നിവരുമുണ്ട്. എറണാകുളം എംപി ഹൈബി ഈഡൻ (15.23%), രാജ്മോഹൻ ഉണ്ണിത്താൻ (14.32%), അടൂർ പ്രകാശ് (14.25%), പ്രിയങ്ക ഗാന്ധി വാദ്ര (13.37%), ശശി തരൂർ (13.28%) എന്നിങ്ങനെയാണ് മറ്റ് കണക്ക്.

കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി വളരെ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും 5.97% മാത്രമാണ് സുരേഷ് ഗോപിയുടെ ഫണ്ട് വിനിയോഗം. കെ ഫ്രാൻസിസ് ജോർജും ഷാഫി പറമ്പിലും 4% വീതമേ ഉപയോഗിച്ചിട്ടുള്ളൂ. അബ്ദുസ്സമദ് സമദാനി 0.33% ഫണ്ട് മാത്രമാണ് ഉപയോഗിച്ചത്. എം.കെ. രാഘവനും ഇടി. മുഹമ്മദ് ബഷീറും ഇതുവരെ ഫണ്ട് വിനിയോഗിച്ചിട്ടേയില്ലെന്നും പറയുന്നു. സാങ്കേതികമായി വൈകുന്നതാണ് പദ്ധതി നടത്തിപ്പുകള്‍ക്ക് വെല്ലുവിളിയെന്നാണ് എംപിമാരുടെ വിശദീകരണം. ഉദ്ദേശ്യമില്ലായ്മയല്ലയും, ഭരണപരമായ വീഴ്ചകളുമാണ് ഫണ്ട് വിനിയോഗത്തിന് പിന്നിലെ കാരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. 

പരിഷ്കരിച്ച എംപിഎൽഎഡിഎസ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഓരോ നിർദ്ദേശവും ജില്ലാ നിർവഹണ അതോറിറ്റി 45 ദിവസത്തിനുള്ളിൽ അംഗീകരിക്കണം. ബന്ധപ്പെട്ട ഓഫീസുകളിൽ നിന്ന് എസ്റ്റിമേറ്റുകളും രേഖകളും ലഭിക്കുന്നതിൽ പതിവായി കാലതാമസം ഉണ്ടാകാറുണ്ട്. ഇത് പല പദ്ധതികൾക്കും ഈ സമയപരിധി നഷ്ടപ്പെടുത്തുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ടെൻഡർ പ്രക്രിയയിലും ബില്ലുകൾ സമർപ്പിക്കുന്നതിലും അനുമതി നൽകുന്നതിനുണ്ടാകുന്ന കാലതാമസം പദ്ധതി പൂർത്തീകരണം കൂടുതൽ വൈകിപ്പിക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. 10 കോടി രൂപയുടെ എംപിഎൽഎഡിഎസ് വിഹിതത്തിൽ 7.84 കോടി രൂപയുടെ പദ്ധതികൾ ഇതിനകം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അവ അംഗീകരിക്കപ്പെടുകയോ അംഗീകാരത്തിനായി കാത്തിരിക്കുകയോ ചെയ്യുന്നു. ഒരു പദ്ധതി പൂർത്തീകരിച്ചതിനുശേഷവും അന്തിമ ബിൽ സമർപ്പിച്ചതിനുശേഷവും മാത്രമേ ഉപയോഗിച്ചു എന്ന് കണക്കാക്കൂവെന്നും അദ്ദേഹം പറഞ്ഞു.

എംപിഎൽഎഡിഎസ് പദ്ധതികളുടെ നടത്തിപ്പിൽ കരാറുകാരെ കണ്ടെത്തുന്നത് പ്രധാന തടസ്സമായി തുടരുന്നുവെന്ന് സിപിഎം എംപി കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഒന്നിലധികം വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ആവശ്യമായി വരുന്നതിനാൽ വനമേഖലയിലെ അംഗൻവാടികൾക്ക് അനുവദിച്ച ഫണ്ട് തടഞ്ഞുവച്ചിരിക്കുന്ന സംഭവങ്ങൾ അദ്ദേഹം പറഞ്ഞു. എം‌പി‌എൽ‌എ‌ഡി‌എസ് ഡാഷ്‌ബോർഡിൽ പ്രതിഫലിക്കുന്നത് പ്രധാനമായും സാങ്കേതികമാണ്. മാത്രമല്ല വിനിയോഗത്തിന്റെ കാര്യക്ഷമത യഥാർത്ഥത്തിൽ കാണിക്കുന്നില്ല. മിക്കവാറും എല്ലാ എം‌പിമാരും അവരുടെ ഫണ്ടുകളുടെ 100% അനുവദിക്കുന്നുണ്ടെന്നും കാലതാമസം പ്രധാനമായും നടപടിക്രമപരം, സാങ്കേതികം, ഭരണപരമായ തടസ്സങ്ങൾ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി
വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി