നീതിആയോഗ് സുസ്ഥിര വികസന പട്ടികയില്‍ കേരളം വീണ്ടും ഒന്നാംസ്ഥാനത്ത്

By Web TeamFirst Published Jun 3, 2021, 6:42 PM IST
Highlights

പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തിയ കേരളത്തിന്‍റെ സ്കോര്‍ 75 ആണ്. ഹിമാചല്‍ പ്രദേശ്, തമിഴ്നാട് എന്നിവര്‍ രണ്ടാം സ്ഥാനത്തുണ്ട്. 

ദില്ലി: നീതിആയോഗ് സുസ്ഥിര വികസന പട്ടികയില്‍ കേരളം വീണ്ടും ഒന്നാംസ്ഥാനത്ത്. സുസ്ഥിര വികസ ലക്ഷ്യങ്ങള്‍ കൈവരിച്ച സംസ്ഥാനങ്ങളുടെ 2020-21 കാലത്തെ പട്ടികയിലാണ് കേരളം വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി അവരുടെ സാമ്പത്തിക പാരിസ്ഥിതിക സവിശേഷതകള്‍ വച്ച് പരിശോധിച്ചാണ് നീതിആയോഗ് ഈ പട്ടിക തയ്യാറാക്കിയത്.

പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തിയ കേരളത്തിന്‍റെ സ്കോര്‍ 75 ആണ്. ഹിമാചല്‍ പ്രദേശ്, തമിഴ്നാട് എന്നിവര്‍ രണ്ടാം സ്ഥാനത്തുണ്ട്. സ്കോര്‍ 74. ബിഹാര്‍, ജാര്‍ഖണ്ഡ്, അസാം എന്നീ സംസ്ഥാനങ്ങളാണ് ഈ പട്ടികയില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത്. നീതിആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് ഈ പട്ടിക വ്യാഴാഴ്ച പുറത്തുവിട്ടത്. 

അതേ സമയം കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചാണ്ഡിഗഢ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടി സ്കോര്‍ 79, രണ്ടാം സ്ഥാനത്ത് ദില്ലിയാണ് സ്കോര്‍ 68. മിസോറാം, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ തങ്ങളുടെ സ്കോര്‍ ഉയര്‍ത്തിയിട്ടുണ്ട്. യഥാക്രമം 12,10,8 സ്കോറുകള്‍ കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങള്‍ കൂടുതലായി നേടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!