ചെറുമകന്റെ മരണം തളർത്തി; പ്രതിശ്രുത വധു കൊലപ്പെടുത്തിയ കേതൻ അ​​ഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു

Published : Jul 05, 2026, 09:57 AM IST
siya goyal ketan agarwal grand father devichand agarwal

Synopsis

ലോഹാ​ഗഡ് കോട്ടയിൽനിന്ന് പ്രതിശ്രുത വധു തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെയിലെ യുവവ്യവസായി കേതൻ അ​ഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു.

മുംബൈ: ലോഹാ​ഗഡ് കോട്ടയിൽനിന്ന് പ്രതിശ്രുത വധു തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെയിലെ യുവവ്യവസായി കേതൻ അ​ഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു. പൂനെയിൽ താമസിക്കുന്ന ദേവിചന്ദ് അ​ഗർവാൾ(71) ആണ് ശനിയാഴ്ച രാത്രി അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു.

കേതന്റെ മരണവാർത്തയറിഞ്ഞതോടെ മുത്തച്ഛൻ അതീവ ദുഃഖിതനായിരുന്നുവെന്നും ഇതിനുശേഷമാണ് അവശനിലയിലായതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

ജൂൺ 18-നാണ് ലോഹാ​ഗഡ് കോട്ടയിൽനിന്ന് വീണ് കേതൻ അ​ഗർവാൾ മരിച്ചത്. എന്നാൽ, സംഭവം കൊലപാതകമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. കേതൻ അ​ഗർവാളിനെ കൊലപ്പെടുത്തിയ പ്രതിശ്രുത വധു സിയ ​ഗോയലിനെയും കാമുകൻ ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

8 വയസുകാരി ധരിച്ച ഷോർട്സിന്റെ പേരിൽ വിനോദ സഞ്ചാരികൾക്ക് നേരെ സദാചാര പൊലീസിംഗും അക്രമവും
'ചെറിയൊരു തർക്കമുണ്ടാകുമ്പോൾ പോലും ജെൻസിയാണെന്ന് പറയാൻ തുടങ്ങിയാൽ...'; വൈറൽ വീഡിയോയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള