
ദില്ലി : രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി ബിജെപി നേതാവ്. പശുവിനെ അറക്കുന്നവരെ കൊല്ലണം എന്നാഹ്വാനം ചെയ്ത് മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജ രംഗത്തെത്തി. ബിജെപി പ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതുവരെ 5 പേരെ ഇത്തരത്തിൽ കൊന്നുവെന്നും അഹൂജ പ്രസംഗത്തിൽ പറയുന്നുണ്ട്. 2017 ലും 2018 ലും ആൾക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തിയ ആൾക്കൂട്ടി ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്ലു ഖാന്റെയും, രഖ്ബർ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയിൽ രണ്ട് കൊലപാതകങ്ങൾ എന്നും പ്രസംഗത്തിൽ അഹൂജ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ മന്ത്രിയുടെ പ്രസ്താവന ബിജെപി തള്ളുകയാണ്. മുൻ എംഎൽഎ നടത്തിയത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും ബിജെപി അൽവാർ യൂണിറ്റ് വ്യക്തമാക്കുന്നു. ഏതായാലും പരാമർശം ദേശീയ തലത്തിൽ തന്നെ വിവാദമായിരിക്കുകയാണ്.
ഹർ ഘർ തിരംഗ യാത്രയിക്കിടെ തെരുവ് പശു ആക്രമിച്ചു
അഹമ്മദാബാദ്: ഹർ ഘർ തിരംഗ യാത്രക്കിടെ മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തിരംഗ യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. പശു ഓടിയെത്തിയതോടെ ആളുകൾ ചിതറിയോടി. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. പ്രഥമ ശുശ്രൂഷ നൽകി അദ്ദേഹത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടെന്നും സാരമായ പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam