ചികിത്സക്കായി ചാൾസ് രാജാവും കാമിലയും ബെംഗളുരുവിൽ, ഇന്ന് മടക്കം 

Published : Oct 30, 2024, 09:03 AM IST
ചികിത്സക്കായി ചാൾസ് രാജാവും കാമിലയും ബെംഗളുരുവിൽ, ഇന്ന് മടക്കം 

Synopsis

സ്വകാര്യ സന്ദർശനമായതിനാൽ പൊതുപരിപാടികളില്ല. ദൃശ്യങ്ങളും പുറത്ത് വിടില്ല.

ബംഗളൂരു:  ചികിത്സക്കായി ബ്രിട്ടീഷ് രാജാവ് ചാൾസും പത്നി കാമിലയും ബെംഗളുരുവിൽ. നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് ഇരുവരും ബെംഗളുരുവിലെത്തിയത്. ഒക്ടോബർ 26ന് എത്തിയ ഇരുവരും ഇന്ന് മടങ്ങും. വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെന്‍ററിൽ സുഖചികിത്സയ്ക്കായാണ് ചാൾസും പത്നിയും എത്തിയത്. തീർത്തും സ്വകാര്യ സന്ദർശനമായിരുന്നതിനാൽ മാധ്യമങ്ങളെ വിവരമറിയിച്ചിരുന്നില്ല. ഇന്ന് ചികിത്സ പൂർത്തിയാക്കി ചാൾസും കമിലയും മടങ്ങും. 

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; വിദ്യാർത്ഥികളടക്കം നിരവധിപ്പേർക്ക് പരിക്ക്; ഗതാഗതം തടസപ്പെട്ടു

കർണാടക പൊലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. എച്ച് എ എൽ വിമാനത്താവളത്തിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വിമാനത്തിലാകും ഇരുവരുടെയും മടക്കം. തീർത്തും സ്വകാര്യ സന്ദർശനമായതിനാൽ പൊതുപരിപാടികളില്ല, ദൃശ്യങ്ങളും പുറത്ത് വിടില്ല. ഒക്ടോബർ 26-ന് രാത്രിയാണ് ഇരുവരും ബെംഗളുരുവിലെത്തിയത്. സമോവയിൽ നടന്ന കോമൺവെൽത്ത് ഹെഡ്‍സ് ഓഫ് ഗവൺമെന്‍റ്സ് യോഗത്തിന് ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. രാജാവായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ചാൾസ് ഇന്ത്യയിലെത്തുന്നത്.  

ചാള്‍സ് രാജാവിന്‍റെ ചിത്രമുള്ള നോട്ടുകള്‍ പുറത്തിറക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

 


 

PREV
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?