'കൊവിഡ് കണക്കിൽ ഞാനുമുണ്ട്'; കൊവിഡ് സ്ഥിരീകരിച്ചതായി ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായുടെ ട്വീറ്റ്

Published : Aug 18, 2020, 09:57 AM IST
'കൊവിഡ് കണക്കിൽ ഞാനുമുണ്ട്'; കൊവിഡ് സ്ഥിരീകരിച്ചതായി ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായുടെ ട്വീറ്റ്

Synopsis

നിരവധി പേരാണ് വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ബം​ഗളൂരു: ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായ്ക്ക് കൊവിഡ്. ട്വീറ്റിലൂടെ അവർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 'പരിശോധനയെ തുടർന്ന് കൊവിഡ് കണക്കിൽ ഞാനും ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ. അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.' കിരൺ മജൂംദാർ ഷാ ട്വീറ്റിൽ പറഞ്ഞു. നിരവധി പേരാണ് വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഈ വാർത്ത അറിയേണ്ടി വന്നതിൽ ഖേദിക്കുന്നു. എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആ​ഗ്രഹിക്കുന്നു. നിങ്ങൾ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. കിരൺ മജൂംദാർ ഷായുടെ ട്വീറ്റിന് മറുപടിയായി കോൺ​ഗ്രസ് എംപി ശശി തരൂർ ട്വീറ്റ് ചെയ്തു. കർണാടകയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള ന​ഗരമാണ് ബം​ഗളൂരു. കർണാടകയിൽ ബിഎസ് യെദ്യൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന ആരോ​ഗ്യമന്ത്രി ബി ശ്രീരാമുലു എന്നിവർ കൊവിഡ് ​രോ​ഗബാധയിൽ നിന്ന് മുക്തി നേടിവരാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികൾ
മോദിയുടെ 12 വർഷം, ബിജെപി ഭരണം ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉണ്ടാക്കിയ ക്ഷതം വലുതെന്ന് സോണിയ ഗാന്ധി; 1975 മറന്നോയെന്ന് ബിജെപി