യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ സംഭവം: സൈന്യം അടിയന്തര സന്ദേശം അയച്ചെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Sep 6, 2020, 11:54 PM IST
Highlights

നായാട്ടിനിടെ അഞ്ച് യുവാക്കളെ യഥാര്‍ത്ഥ നിയന്ത്രണ രേഖത്ത് സമീപത്തുനിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയര്‍ന്നത്.
 

ദില്ലി: അരുണാചല്‍പ്രദേശില്‍ അഞ്ച് യുവാക്കളെ ചൈനീസ് സഖ്യം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. 'ഇന്ത്യന്‍ സൈന്യം അടിയന്തര സന്ദേശം ചൈനസ് സൈന്യത്തിന് അയച്ചിട്ടുണ്ട്. മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്'-  റിജിജു ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ വന്ന ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

The Indian Army has already sent hotline message to the counterpart PLA establishment at the border point in Arunachal Pradesh. Response is awaited. https://t.co/eo6G9ZwPQ9

— Kiren Rijiju (@KirenRijiju)

നായാട്ടിനിടെ അഞ്ച് യുവാക്കളെ യഥാര്‍ത്ഥ നിയന്ത്രണ രേഖത്ത് സമീപത്തുനിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് എംഎല്‍എയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. രണ്ട് പേര്‍ ചൈനീസ് സൈനികരില്‍ നിന്ന് രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ചിലും ഒരാളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയിരുന്നു. സൈനികതല ചര്‍ച്ചയെ തുടര്‍ന്ന് ഒരുമാസത്തിന് ശേഷമാണ് അയാളെ വിട്ടയച്ചത്. 

click me!