Farmers : ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് യുപിയിലെ ജനങ്ങൾക്ക് നിവേദനം നൽകും: കിസാൻ മോർച്ച

Published : Feb 03, 2022, 03:59 PM IST
Farmers :  ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് യുപിയിലെ ജനങ്ങൾക്ക് നിവേദനം നൽകും: കിസാൻ മോർച്ച

Synopsis

ഉത്തർപ്രദേശിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങൾക്ക് നിവേദനം നൽകും. ഗ്രാമങ്ങൾ തോറും വ്യാപക പ്രചാരണം നടത്താനും കിസാൻ മോർച്ച തീരുമാനിച്ചു. 

ദില്ലി: തെരഞ്ഞെടുപ്പ് (Election) നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ (BJP) വമ്പൻ പ്രചാരണത്തിന് കിസാൻ മോർച്ച (Kisan Morcha). കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ നിലപാട് കടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ (Election) ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നും ഇതിന് വേണ്ടി പ്രവർത്തിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. 

ഉത്തർപ്രദേശിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങൾക്ക് നിവേദനം നൽകും. ഗ്രാമങ്ങൾ തോറും വ്യാപക പ്രചാരണം നടത്താനും കിസാൻ മോർച്ച തീരുമാനിച്ചു.  കാർഷിക മേഖല വലിയ രീതിയിൽ അവഗണന നേരിട്ടു. ബജറ്റിൽ കൃഷിയെയും കർഷകരെയും കേന്ദ്ര സർക്കാർ അവഗണിച്ചു. സമരം ചെയ്തതിന് കർഷകരോട് പക വീട്ടുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നിലപാടെന്നും കിസാൻ മോർച്ച വിലയിരുത്തി.  

പ്രതീക്ഷയർപ്പിച്ച കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല.  നെല്ല്, ഗോതമ്പ് ഉൾപ്പടെ വിളകളുടെ താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ മാറ്റിവച്ചതാണ് പ്രധാന പ്രഖ്യാപനം.  കഴിഞ്ഞ ബജറ്റിൽ ഇത് 2.48 ലക്ഷം കോടി രൂപയായിരുന്നു. എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കും. പകരം തദ്ദേശീയമായി ഉൽപ്പാദനം കൂട്ടും. ചോളം ഉൾപ്പടെ ചെറുധാന്യങ്ങളുടെ കൃഷിക്കും മൂല്യവർധനക്കും പ്രാധാന്യം നൽകും. കൃഷി ശാസ്ത്രീയമാക്കാൻ ഡ്രോണുകളുടെ സഹായം കർഷകർക്ക് നൽകും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ അടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും ബജറ്റിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.  കർഷകരുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ കാർഷിക നിയമം പിൻവലിച്ചതിന് പിന്നാലെയുണ്ടായ ആദ്യത്തെ ബജറ്റായിരുന്നു കഴിഞ്ഞ ദിവസം നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ