
കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തിലാണ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂര്‍ വിവാദമായ 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം നടത്തിയത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണഘടന മാറ്റിയെഴുതി രാജ്യത്തെ 'ഹിന്ദു പാകിസ്ഥാന്‍' ആക്കിത്തീര്‍ക്കുമെന്നായിരുന്നു പരാമര്‍ശം.
ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യാവകാശമുണ്ടാകില്ലെന്നും അത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, മൗലാന അബുള്‍ കലാം ആസാദ്, വല്ലഭായ് പട്ടേല്‍ എന്നിവരുടെ ആഗ്രഹത്തിന് എതിരാകുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.
തരൂരിന്‍റെ പ്രസംഗത്തിനെതിരെ അഭിഭാഷകനായ സമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam