ജൂലൈ 30ന് നിരാഹാരം, ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

Published : Jul 28, 2025, 12:47 PM IST
KSRTC

Synopsis

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഗസ്റ്റ് 5 മുതൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് പ്രവീൺ കുമാർ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി

ബെംഗളൂരു: വേതന പരിഷ്കരണം, 36 മാസത്തെ കുടിശ്ശിക വിതരണം എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി ജൂലൈ 30 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നിരാഹാര സമരം നടത്താൻ ആഹ്വാനം ചെയ്തു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഗസ്റ്റ് 5 മുതൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് പ്രവീൺ കുമാർ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന സർക്കാർ, ഇപ്പോഴും ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് ഏകദേശം 2,800 കോടി രൂപ കുടിശ്ശികയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കുടിശ്ശിക വരുത്തുന്നത് ജീവനക്കാരുടെ ശമ്പള വർദ്ധനവിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെയും വിരമിച്ചവരുടെയും ഏകോപന സമിതിയുടെ മംഗളൂരു ഡിവിഷൻ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.

ടിക്കറ്റ് നിരക്ക് 15% വർദ്ധിപ്പിച്ചിട്ടും, ജീവനക്കാർക്ക് നൽകേണ്ട 1,750 കോടി രൂപ സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ നേതാക്കളായ ജയറാം ഷെട്ടി, മനോഹർ ഷെട്ടി, ദിനേശ് സിഎച്ച്, ശാന്തപ്പ പൂജാരി, പരമേശ്വര, വിജയകുമാർ എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് 5 മുതൽ ഗതാഗത തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കണക്കിലെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഉടൻ ഒരു കൂടിക്കാഴ്ച നടത്തുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് തുല്യമായ ശമ്പളം, 38 മാസത്തെ കുടിശ്ശിക എന്നിവ നൽകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് മേൽ എസ്മ പുതുതായി ചുമത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ