
തിരുവനന്തപുരം: ഈ അധ്യയന വർഷത്തിൽ അഞ്ചാം സെമസ്റ്ററിൽ ഇയർ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിൻ്റെ തീരുമാനം. എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽ, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങൾ അനുകൂലമായി പരിഗണിക്കാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. ഒന്നര വർഷമായി തീർപ്പാകാതെ കിടന്ന വിഷയങ്ങളിലാണ് അവസാനം ഇന്ന് ചേർന്ന കെ.ടി.യു സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായത്.
യോഗത്തിൽ എം.എൽ.എ അബിദ് ഹുസൈൻ തങ്ങൾ, ജ്യോതികുമാർ ചാമക്കാല, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ്, ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി സി.സി. ഉദയൻ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam