ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി

By Web TeamFirst Published Aug 1, 2021, 10:58 AM IST
Highlights

2019ല്‍ പീഡനത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് പെൺകുട്ടിയുടെ രണ്ട് പിതൃ സഹോദരിമാർ കൊല്ലപ്പെട്ടിരുന്നു. റായ് ബറേലിയില്‍ വച്ചാണ് പെണ്‍കുട്ടിയും വക്കീലും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ അമിത വേഗത്തലെത്തിയ ട്രെക്ക് ഇടിച്ചത്

ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന് സിബിഐ കോടതി. ദില്ലിയിലെ സിബിഐ കോടതിയുടേതാണ് തീരുമാനം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2017 ല്‍ ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സെന്‍ഗാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണുള്ളത്.  

ഉന്നാവ് ബലാത്സംഗക്കേസ്; കുൽദീപ് സിംഗ് സെംഗാറിന് ജീവപര്യന്തം തടവ്

2019ല്‍ പീഡനത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് പെൺകുട്ടിയുടെ രണ്ട് പിതൃ സഹോദരിമാർ കൊല്ലപ്പെട്ടിരുന്നു. റായ് ബറേലിയില്‍ വച്ചാണ് പെണ്‍കുട്ടിയും വക്കീലും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ അമിത വേഗത്തലെത്തിയ ട്രെക്ക് ഇടിച്ചത് . വക്കീലിന് ഈ അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഈ വാഹനാപകടത്തില്‍ സെന്‍ഗാര്‍ പങ്കാളിയായി ഗൂഡാലോചന നടന്നിട്ടുണ്ടെന്ന വാദമാണ് സിബിഐ കോടതി തള്ളിയത്.

ഉന്നാവ് ബലാത്സംഗക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ കുറ്റക്കാരൻ

സിബിഐയുടെ അന്വേഷണത്തിലെ കൃത്യതയെ സംശയിക്കാനുള്ള ഒറു സാഹചര്യവുമില്ലെന്ന് വിശദമാക്കിയാണ് കോടതി വിധി. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയതിന് ട്രെക്ക് ഡ്രൈവര്‍ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സെംഗാർ തട്ടിക്കൊണ്ടുപോകുന്നത് 2017-ലാണ്.

ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍റെ മരണം; ബിജെപി മുന്‍ എംഎല്‍എ കുൽദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്

ഉത്തർപ്രദേശിലെ ബംഗർമാവ് എന്ന മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായിരുന്നു കുൽദീപ് സിംഗ് സെംഗാർ. ബലാത്സംഗപ്പരാതി ഉയർന്നപ്പോൾ എംഎൽഎയ്ക്ക് എതിരെ നടപടി എടുക്കാതിരുന്ന ബിജെപി പെൺകുട്ടി വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതോടെയാണ് എംഎൽഎയെ സസ്പെൻഡ് ചെയ്തിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!