ലഡാക്ക് സംഘർഷം; വെടിവെപ്പിനെ ന്യായീകരിച്ച് ഗവർണർ, ചർച്ചയ്ക്കില്ലെന്ന് കാർഗിൽ ഡെമോക്രാറ്റ് അലെയൻസും

Published : Sep 30, 2025, 05:57 PM IST
ladakh conflict

Synopsis

കേന്ദ്രസർക്കാർ സോനം വാങ്ചുക്കിനെതിരെ നടത്തുന്നത് പകപ്പോക്കൽ നടപടിയെന്ന് ഭാര്യ ഗീതാഞ്ജലി ജെ അങ്ങ്മോ ഏഷ്യാനെറ്റ് ന്യൂസിനോട്. സംസ്ഥാനപദവിയിലടക്കം ലഡാക്കിലെ സംഘടനകളുമായി അടുത്ത മാസം ആറിന് നടത്താനിരിക്കുന്ന ചർച്ചകളാണ് വഴിമുട്ടിയത്.

ദില്ലി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കാർഗിൽ ഡെമോക്രാറ്റ് അലെയൻസും. സംഘർഷത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്റ്റനൻ്റ് ഗവർണർ രംഗത്ത് എത്തി. കേന്ദ്രസർക്കാർ സോനം വാങ്ചുക്കിനെതിരെ നടത്തുന്നത് പകപ്പോക്കൽ നടപടിയെന്ന് ഭാര്യ ഗീതാഞ്ജലി ജെ അങ്ങ്മോ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനപദവിയിലടക്കം ലഡാക്കിലെ സംഘടനകളുമായി അടുത്ത മാസം ആറിന് നടത്താനിരിക്കുന്ന ചർച്ചകളാണ് വഴിമുട്ടിയത്. ലഡാക്കിലെ സാഹചര്യം സാധാരണനിലയിലാകാതെ ചർച്ചയ്ക്കില്ലെന്നാണ് ലേ അപ്ക്സ് ബോഡി വ്യക്തമാക്കിയത്.

മാത്രമല്ല സോനം വാങ്ചുക്കിനെ വിട്ടയ്ക്കണമെന്നു സംഘടനവ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് കാർഗിൽ ഡെമോക്രാറ്റ് അലെയൻസും ആവർത്തിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അറസ്റ്റിലായവരെ വിട്ടയ്ക്കണമെന്നും കെഡിഎ ആവശ്യപ്പെട്ടു. എന്നാൽ വെടിവെപ്പിനെ ന്യായീരിക്കുകയാണ് ലഡാക്ക് ലഫ് ഗവർണർ. പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെട്ടെനെ എന്നാണ് ലഫ് ഗവർണർ കവീന്ദ്ര ഗുപ്ത വിശദീകരിക്കുന്നത്. സുരക്ഷാ സേനയുടെ ആയുധങ്ങൾ അടക്കം തട്ടിയെടുത്ത് അക്രമം വ്യാപിക്കാൻ ആസൂത്രമായി ശ്രമങ്ങൾ നടന്നുവെന്ന് ലഫ് ഗവർണർ ആരോപിച്ചു. അതേസമയം സോനം വാങ്ചുക്കിന്റെ അറസ്റ്റിനെതിരെ ഭാര്യ ഗീതാഞ്ജലി ജെ അങ്ങ്മോ രംഗത്ത് എത്തി. ലഡാക്കിലെ ജനങ്ങളുടെ ശബ്ദമില്ലാത്ത ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഗീതാഞ്ജലി പ്രതികരിച്ചു. സോനത്തെ എന്നെന്നേക്കുമായി കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ആരോപിച്ചു

സംഘർഷസാഹചര്യത്തിൽ ഇളവ് വന്നതോടെ ടൗണിൽ പ്രഖ്യാപിച്ച കർഫ്യൂവിൽ നാല് മണിക്കൂർ ഇളവാണ് നൽകി. ജനജീവിതം സാധാരണനിലയിലാക്കാൻ കടകൾ തുറക്കാനും നിർദ്ദേശമുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം