
കവരത്തി: ലക്ഷദ്വീപിലെ (Lakshadweep ) സ്കൂളുകള്‍ക്ക് ഇനി വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും (School Working Time) എന്ന് ഉത്തരവ്. ഒപ്പം ആഴ്ചയില്‍ ആറുദിവസം ക്ലാസ് ഉണ്ടായിരിക്കും. നേരത്തെ വെള്ളിയും (Friday), ഞായറും ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് അവധി ദിവസങ്ങളായിരുന്നു. ഡിസംബര്‍ 17ന് പുറത്തിറക്കിയ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിലാണ് പുതിയ നിര്‍ദേശങ്ങള്‍ എന്നാണ് പിടിഐ വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ സ്കൂള്‍ സമയം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ വൈകീട്ട് 4.30വരെയും ആയിരിക്കും എന്നാണ് ഉത്തരവ് പറയുന്നത്. ഒരോ നേരത്തും നാല് പിരീയിഡുകള്‍ വരെ ക്ലാസ് ഉണ്ടാകും.
ആറ് ദശാബ്ദമായി ദ്വീപില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സ്കൂള്‍ തുടങ്ങിയ കാലം മുതല്‍ വെള്ളിയാഴ്ച അവധി ദിവസമായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് പ്രതികരിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചത്.
അതേ സമയം പുതിയ തീരുമാനത്തിനെതിരെ ദ്വീപില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ലക്ഷദ്വീപ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിപി അബ്ബാസ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും വികാരങ്ങള്‍ മാനിച്ച് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡാ പട്ടേലിന് കത്തെഴുതി. കത്തില്‍ ലക്ഷദ്വീപ് ജനങ്ങളില്‍ ഭൂരിഭാഗം മുസ്ലീങ്ങളാണെന്നും വെള്ളിയാഴ്ചകളിലെ നിസ്കാരത്തിനും മതപരമായ ചടങ്ങുകളും പരിഗണിച്ച് വെള്ളിയാഴ്ച സ്കൂളുകള്‍ പ്രവര്‍ത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam