
ലക്നൌ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ ഹാക്ക് ചെയ്തു. പ്രിയങ്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഫോൺ ചോർത്തുന്നുണ്ടെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തെ അടിവരയിട്ടുകൊണ്ടാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
അവർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് വരെ ഹാക്ക് ചെയ്തിരിക്കുന്നു, അവർക്ക് മറ്റ് ജോലികളൊന്നും ഇല്ലേ, - പ്രിയങ്ക ചോദിച്ചു. മിറായ വദ്രയുടെയും റയ്ഹാൻ വദ്രയുടെയും അക്കൌണ്ടുകളാണ് ഹാക്ക് ചെയ്തതായി പ്രിയങ്ക പറഞ്ഞത്.
ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് യോഗി ആദിത്യനാഥ് സർക്കാർ ഫോൺ ചോർത്തുന്നുവെന്ന് ആരോപിച്ചത്. ഞങ്ങളുടെ എല്ലാ ഫോൺ കോളുകളും ചോർത്തുന്നുണ്ട്, മുഴുവൻ സംഭാഷണവും റെക്കോർഡ് ചെയ്യുന്നുണ്ട്. പാർട്ടി ഓഫീസിലെ മുഴുവൻ കോളുകളും അവർ കേൾക്കുന്നു, വൈകീട്ട് മുഖ്യമന്ത്രി തന്നെ ചിലത് കേൾക്കുന്നുണ്ട്. നിങ്ങൾ ഞങ്ങളെ വിളിക്കുന്നുണ്ടെങ്കിൽ നിങ്ങളറിയുക, നിങ്ങളുടെ സംഭാഷണം അവർ കേൾക്കുന്നുണ്ട്.
ചിലപ്പോൾ അഖിലേഷ് ഭരണത്തിലിരുന്നപ്പോൾ അദ്ദേഹം ഇതുപോലെ ചെയ്തിരിക്കും, എന്നിട്ട് ഇപ്പോൾ അദ്ദേഹം മറ്റുള്ളവരെ പ്രതിയാക്കുന്നു - എന്നാണ് അഖിലേഷിന്റെ ആരോപണത്തോട് ആദിത്യനാഥ് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam