Aadhaar Voter id Link Bill : ആധാറും വോട്ടർ ഐഡിയും  ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി

Published : Dec 21, 2021, 05:17 PM IST
Aadhaar Voter id Link Bill : ആധാറും വോട്ടർ ഐഡിയും  ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി

Synopsis

പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയതിനാൽ ഇനി രാഷ്ട്രപതി ഒപ്പിട്ടാൽ ബിൽ നിയമമാകും. ബില്ലിനോടുള്ള എതിർപ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

ദില്ലി: പ്രതിപക്ഷ ബഹളത്തിനിടെ ആധാറും (Aadhaar) വോട്ടർ ഐഡിയും (Voter ID) ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് (Aadhaar Voter id Link Bill)രാജ്യസഭയും പാസാക്കി. ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയതിനാൽ ഇനി രാഷ്ട്രപതി ഒപ്പിട്ടാൽ ബിൽ നിയമമാകും. ബില്ലിനോടുള്ള എതിർപ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

Aadhaar Voter ID Link : ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കും; തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് ലോകസഭയിൽ പാസായി

പ്രതിപക്ഷ ബഹളത്തിനിടെ  ഇന്നലെയാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോൾ രണ്ട് മിനിറ്റ് കൊണ്ടാണ് സുപ്രധാനമായ ബിൽ  സർക്കാർ ലോക്സഭയിൽ പാസാക്കിയെടുത്തത്. വോട്ടർ പട്ടികയിൽ ഒരു വർഷം ഒന്നിലധികം തവണ പുതുക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ചില പ്രത്യേക കാരണങ്ങളാൽ ആധാർ ഹാജരാക്കിയില്ലെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നും ബില്ലിൽ പറയുന്നു. എന്നാൽ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിൻറെ ലംഘനമാണ് ബില്ലെന്നും സുപ്രീം കോടതിയുടെ ആധാർ വിധി ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു. 

aslo read Aadhar Voter ID Linking : 'കള്ളവോട്ടിന് പൂട്ടിടാൻ കേന്ദ്രം' ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നു

aslo read 'ഫോൺ നിരന്തരം ചോർത്തുന്നു, മക്കളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു', എന്തിന് ഈ ഭയം? ബിജെപി സർക്കാരിനോട് പ്രിയങ്ക

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി; സിംപിൾ പാസ് പോലും ചെയ്യാൻ പറ്റില്ലേ എന്ന് പരിഹാസം
കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്