കൊങ്കൺ പാതയിൽ മഴയും മണ്ണിടിച്ചിലും ; നാല് ട്രെയിനുകൾ റദ്ദാക്കി

Web Desk   | Asianet News
Published : Aug 08, 2020, 04:03 PM IST
കൊങ്കൺ പാതയിൽ മഴയും മണ്ണിടിച്ചിലും ; നാല് ട്രെയിനുകൾ റദ്ദാക്കി

Synopsis

നാളെ മുതൽ ഈ മാസം 20 വരെയാണ് സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത്. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.   

തിരുവനന്തപുരം: കൊങ്കൺ റെയിൽവേ പാതയിൽ തുടർച്ചയായ മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടർന്ന് നാല് ട്രെയിനുകൾ റദ്ദാക്കി. നാളെ മുതൽ ഈ മാസം 20 വരെയാണ് സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത്. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. 

റദ്ദാക്കിയ ട്രെയിനുകൾ...

1) തിരുവനന്തപുരം - ലോക്മാന്യ തിലക് നേത്രാവതി പ്രതിദിന സ്പെഷ്യൽ
2) ലോക്മാന്യ തിലക്  - തിരുവനന്തപുരം നേത്രാവതി പ്രതിദിന സ്‌പെഷ്യൽ ഓഗസ്റ്റ് 09 മുതൽ 20 വരെ
3) ന്യൂഡൽഹി - തിരുവനന്തപുരം രാജധാനി സ്പെഷ്യൽ ഓഗസ്റ്റ് 09, 11, 12, 16, 18 തീയതികളിൽ‌
4) തിരുവനന്തപുരം - ന്യൂഡൽഹി രാജധാനി സ്പെഷ്യൽ  ഓഗസ്റ്റ് 11, 13, 14, 18, 20 തീയതികളിൽ

വഴി തിരിച്ചുവിടുന്നവ..

1) എറണാകുളം  - ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്പെഷ്യൽ
2) ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം ജം​ഗ്ഷൻ മംഗള പ്രതിദിന സ്പെഷ്യൽ
3) ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം ദുരന്തോ പ്രതിവാര സ്പെഷ്യൽ
4) എറണാകുളം ജം​ഗ്ഷൻ. - ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ സ്പെഷ്യൽ ട്രെയിൻ

ഇവ ഓഗസ്റ്റ് 09 മുതൽ 20 വരെ പൻവേൽ - പുനെ വഴി തിരിച്ചുവിടും. കൂടുതൽ വിവരങ്ങൾക്ക് 138 ൽ വിളിക്കുക

Read Also: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിലെ സർക്കാർ ഓഫീസുകൾക്ക് ഇനി ആഴ്ചയിൽ 2 ദിവസം വർക്ക് ഫ്രം ഹോം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിഷ്കരണം