
ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലും ഇനിയും 30 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. പൂർണ്ണമായി മണ്ണ് മൂടിക്കിടക്കുന്ന ഈ വാഹനങ്ങളിൽ നിന്ന് ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഇതിനിടെ ദുരന്തപ്രദേശത്ത് ഹിമാചൽ മുഖ്യമന്ത്രി വ്യോമനീരീക്ഷണം നടത്തി. രക്ഷാപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ് വീഴുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam