പഴനി-കൊടൈക്കനാൽ റോഡിൽ ചുരം തകർന്ന് ഗതാഗതം തടസ്സപ്പെട്ടു : സഞ്ചാരികൾ കൊടൈക്കനാലിൽ കുടുങ്ങി

Published : Aug 31, 2022, 05:42 PM IST
പഴനി-കൊടൈക്കനാൽ റോഡിൽ ചുരം തകർന്ന് ഗതാഗതം തടസ്സപ്പെട്ടു :  സഞ്ചാരികൾ കൊടൈക്കനാലിൽ കുടുങ്ങി

Synopsis

അവധി ആഘോഷിക്കാൻ കൊടൈകനാലിലേക്ക് പോയ നിരവധി സഞ്ചാരികൾ മടങ്ങിയെത്താനാകാത്ത നിലയിലാണ്

കോയമ്പത്തൂർ: പഴനി-കൊടൈക്കനാൽ റോഡിൽ ചുരം തകർന്ന് ഗതാഗതം സ്തംഭിച്ചു. പഴനി മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് കൊടൈക്കനാലിലേക്കുള്ള മലയോരപാതയിൽ പതിമൂന്നാം വളവിന് സമീപം സവാരിഗഡുവിലാണ് റോഡ് തകർന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇന്ന് വിനായക ചതുർത്ഥി ആയതുകൊണ്ട് അവധി ആഘോഷിക്കാൻ കൊടൈകനാലിലേക്ക് പോയ നിരവധി സഞ്ചാരികൾ മടങ്ങിയെത്താനാകാത്ത നിലയാണ്. തമിഴ്നാട്ടിൽ കാവേരി ഡൽറ്റ മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. കോയമ്പത്തൂരിലും വിവിധയിടങ്ങളിൽ കനത്ത മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.

Kerala Rain : ദുരിതപ്പെയ്ത്ത്, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

ഭാരത് ജോഡോ യാത്ര: രാഹുൽ ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും

കന്യാകുമാരി:ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമാകുന്ന സെപ്റ്റംബർ ഏഴിന് രാഹുൽ ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. വർഷങ്ങൾക്ക് ശേഷമാകും രാഹുൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂർ സന്ദർശിക്കുന്നത്. പുഷ്പാർച്ചനയ്ക്ക് ശേഷം ഹെലികോപ്റ്റർ മാർഗം കന്യാകുമാരിയിലെത്തിയാകും പദയാത്ര തുടങ്ങുക. ബിജെപിയുടെ രഥയാത്ര പോലെ രാജ്യത്തെ വിഭജിക്കാനല്ല, രാജ്യത്തെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് ഭാരത് ജോ‍ഡോ യാത്രയെന്ന് ജയറാം രമേശ് പറഞ്ഞു. യാത്രയുടെ ആലോചനയ്ക്കായി ചെന്നൈയിലെത്തിയ ജയറാം രമേശും ദിഗ്‍വിജയ് സിംഗും കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി. വരാനിരിക്കുന്ന ദേശീയ പ്രസിഡന്‍റ്  തെരഞ്ഞെടുപ്പ് സംബന്ധിച്ചും അനൗദ്യോഗിക ചർച്ചകൾ നടന്നതായാണ് വിവരം..

കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി, വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്

കോടിയേരി ബാലകൃഷ്ണനെ മന്ത്രിമാർ സന്ദർശിച്ചു

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കൃഷി മന്ത്രി പി.പ്രസാദും ഭക്ഷ്യമന്ത്രി ജി.ആർ.അനിലും സന്ദർശിച്ചു. ചികിത്സയുടെ ക്ഷീണമുണ്ടെങ്കിലും സന്ദർശകരോട് അദ്ദേഹം സംസാരിക്കുന്നുണ്ട്. കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾക്കുള്ള ചികിത്സയാണ് അദ്ദേഹത്തിന് നൽകുന്നത്. അണുബാധയുണ്ടോ എന്നറിയാനുള്ള ആദ്യഘട്ട പരിശോധനകൾ പൂർത്തിയായി. മലയാളിയായ ഡോക്ടർ കെ.പി.പ്രമോദ് കുമാറാണ് ആദ്യഘട്ടത്തിൽ ചികിത്സയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും അദ്ദേഹത്തിനൊപ്പമുണ്ട്. ഏറ്റവും അടുപ്പമുള്ള സന്ദർശകരെ മാത്രമാണ്  അനുവദിക്കുന്നത്.

 

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്