'ബുള്‍ബുള്‍ പക്ഷിയുടെ ചിറകിൽ ഏറി സവര്‍ക്കര്‍ മാതൃരാജ്യം സന്ദർശിച്ചു'; കർണാടകത്തിൽ വീണ്ടും പാഠപുസ്തക വിവാദം

Published : Aug 31, 2022, 05:38 PM ISTUpdated : Aug 31, 2022, 05:47 PM IST
'ബുള്‍ബുള്‍ പക്ഷിയുടെ ചിറകിൽ ഏറി സവര്‍ക്കര്‍ മാതൃരാജ്യം സന്ദർശിച്ചു'; കർണാടകത്തിൽ വീണ്ടും പാഠപുസ്തക വിവാദം

Synopsis

വിവാദ പാഠഭാഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും പാഠപുസ്തക പരിഷ്കാര സമിതിയുടെ തീരുമാനം പുനഃപരിശോധക്കണമെന്നും കോണ്‍ഗ്രസ് 

ബെംഗളൂരു: കർണാടകത്തിലെ എട്ടാം ക്ലാസ് പാഠ പുസ്തകത്തിൽ വി.ഡി.സവർകറെ കുറിച്ച് ഉൾപ്പെടുത്തിയ പാഠഭാഗത്തെ ചൊല്ലി വിവാദം. ആൻഡമാനിലെ ജയിലിൽ കഴിയവേ, ബുള്‍ബുള്‍ പക്ഷിയുടെ ചിറകിൽ ഏറി സവര്‍ക്കര്‍ മാതൃരാജ്യം സന്ദർശിക്കാറുണ്ടെന്നായിരുന്നു എന്ന ഭാഗത്തെ ചൊല്ലിയാണ് വിവാദം. എട്ടാം ക്ലാസ് പാഠ പുസ്തകത്തില്‍ നിന്ന് സവര്‍ക്കറെ കുറിച്ചുള്ള വിവാദ പാഠഭാഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും പാഠപുസ്തക പരിഷ്കാര സമിതിയുടെ തീരുമാനം പുനഃപരിശോധക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെ.ടി.ഗട്ടി എഴുതിയ  'കാലത്തെ അതിജീവിച്ചവൻ' എന്ന പാഠഭാഗത്തെ ചൊല്ലിയാണ് വിവാദം. അതേസമയം, സവര്‍ക്കറുടെ ജയില്‍വാസത്തെ കുറിച്ച് ആലങ്കാരികമായ പ്രയോഗമാണ് ലേഖകന്‍ നടത്തിയെന്നാണ് പാഠപുസ്തക പരിഷ്കാര സമിതിയുടെ വിശദീകരണം. 

പാഠപുസ്തകത്തിലെ വിവാദ ഭാഗം ഇങ്ങനെ...

"താക്കോല്‍ ദ്വാരം പോലുമില്ലാത്ത തടവറയിലാണ് സവര്‍ക്കറെ ബ്രിട്ടീഷുകാർ പാർപ്പിച്ചത്. എന്നാൽ, ബുൾ ബുൾ പക്ഷികള്‍ സ്ഥിരമായി സവര്‍ക്കറുടെ തടവറ സന്ദർശിച്ചു. അവയുടെ ചിറകിലേറി സവർക്കർ എല്ലാ ദിവസവും മാതൃരാജ്യത്തെ സ്പർശിച്ചിരുന്നു' എന്നാണ് പാഠഭാ​ഗത്തുള്ളത്. 

കർണാടകത്തിൽ പത്താം ക്ലാസ് സാമൂഹ്യശാസ്‌ത്ര പുസ്‌തകത്തിൽനിന്ന് ശ്രീനാരായണഗുരു, പെരിയാർ, ടിപ്പു സുൽത്താൻ എന്നിവരെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത് നേരത്തെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സവർക്കറെ മാറ്റി ടിപ്പുവിന്റെ പോസ്റ്റർ സ്ഥാപിച്ചു; ശിവമോ​ഗയിൽ സംഘർഷം, നിരോധനാജ്ഞ

കർണാടകത്തിലെ ശിവമോഗയിൽ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വി.ഡി.സവർക്കറുടെ ഫോട്ടോ പതിച്ച ബാനർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. ഒരു വിഭാ​ഗം സവർക്കറുടെ പോസ്റ്റർ പതിക്കുകയും മറ്റൊരു വിഭാ​ഗം പോസ്റ്റർ നീക്കം ചെയ്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പോസ്റ്റർ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. 

നെഹ്റുവില്ല, ടിപ്പുവുമില്ല; ഗാന്ധിയും സവർക്കറുമുള്ള പത്രപ്പരസ്യം! കർണാടക സർക്കാരിനെതിരെ കോൺഗ്രസ്

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്