പാതിവഴിയിൽ സ‍‍ർവീസ് നി‍‍ർത്തി കോഴിക്കോട്-ബെം​ഗളൂരു എക്സ്പ്രസ്; മണ്ണിടിച്ചിൽ, മം​ഗളൂരു-യശ്വന്ത്പുര റൂട്ടിൽ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു

Published : Aug 02, 2026, 01:02 PM IST
train

Synopsis

കനത്ത മഴയ്ക്കിടെ ശനിയാഴ്ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതായും ഇതിനായി ഉദ്യോ​ഗസ്ഥരടക്കം സ്ഥലത്തുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.

ബെം​ഗളൂരു: കനത്ത മഴയെത്തുട‍ർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. യെഡകുമാരിക്കും ശിരിവാ​ഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ മം​ഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിൽ ട്രെയിൻ ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പാതിയിൽ യാത്ര അവസാനിപ്പിച്ചു.

കനത്ത മഴയ്ക്കിടെ ശനിയാഴ്ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതായും ഇതിനായി ഉദ്യോ​ഗസ്ഥരടക്കം സ്ഥലത്തുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. അതേസമയം, പ്രദേശത്ത് കനത്ത മഴ തുടരുന്നതും വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അതിനാൽ തന്നെ ഇതുവഴിയുള്ള ​ഗതാ​ഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്തേക്കും. ​ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടതോടെ ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാ​ഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും റെയിൽവേ അറിയിച്ചു.

അപകടത്തെത്തുടർന്ന് എസ്എംവിടി ബെം​ഗളൂരു- മുരുഡേശ്വർ എക്സ്പ്രസ് ശനിയാഴ്ച രാത്രി ഹാസനിൽ യാത്ര അവസാനിപ്പിച്ചു. കെഎസ്ആർ ബെം​ഗളൂരു-കോഴിക്കോട് എക്സ്പ്രസും വിജയപുര-മം​ഗളൂരൂ സെൻട്രൽ എക്സ്പ്രസും ഹാസനിൽ സർവീസ് അവസാനിപ്പിച്ചു.

കെഎസ്ആർ ബെം​ഗളൂരു-കാർവാർ എക്സ്പ്രസ് സക്ലേശ്പുരിൽ യാത്ര അവസാനിപ്പിച്ചു. മുരുഡേശ്വർ-എസ്എംവിടി ബെം​ഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും കോഴിക്കോട്-കെഎസ്ആർ ബെം​ഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു.

ഞായറാഴ്ചയിലെ മം​ഗളൂരു ജങ്ഷൻ-യശ്വന്ത്പുര എക്സ്പ്രസും(16540) യശ്വന്ത്പുര-മം​ഗളൂരു ജങ്ഷൻ എക്സ്പ്രസും(16575) റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എല്ലാമാസവും 70,000 രൂപ ശമ്പളം വാങ്ങി; പക്ഷേ, ജോലിക്ക് ഹാജരാകാതെ ഡോക്ടർ പിജി പഠനത്തിന് പോയി; എംഎൽഎയുടെ ബന്ധുവായ ഡോക്ടർക്കെതിരേ നടപടി
തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും മുട്ടയേറും കയ്യേറ്റശ്രമവും, പിന്നിൽ ബിജെപിയെന്ന് ആരോപണം; ജസ്റ്റിസ് ദീപാങ്കർ ദത്തയ്‌ക്കെതിരെ രൂക്ഷവിമർശനം