കനത്ത മഴക്ക് പിന്നാലെ തമിഴ്നാട്ടിൽ ഉരുൾപ്പൊട്ടൽ, 3 വീടുകൾ മണ്ണിനടിയിൽ; കുട്ടികൾ അടക്കം 7 പേരെ കാണാതായി

Published : Dec 01, 2024, 11:55 PM IST
കനത്ത മഴക്ക് പിന്നാലെ തമിഴ്നാട്ടിൽ ഉരുൾപ്പൊട്ടൽ, 3 വീടുകൾ മണ്ണിനടിയിൽ; കുട്ടികൾ അടക്കം 7 പേരെ കാണാതായി

Synopsis

കുട്ടികൾ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാർ പറഞ്ഞു. കനത്ത മഴയ്ക്ക് പിന്നാലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്. 

ചെന്നൈ : തമിഴ്നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകൾ പൂർണമായി മണ്ണിന് അടിയിലായി. കുട്ടികൾ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാർ പറഞ്ഞു. കനത്ത മഴയ്ക്ക് പിന്നാലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചു. രാത്രിയായതിനാൽരക്ഷാ പ്രവർത്തനം നിർത്തിവെച്ചു. തിണ്ടിവനത്തിൽ നിന്നുള്ള എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 

ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ,  വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വിഴുപ്പുറത്ത് പെട്രോളിൽ വെളളം കലർന്നെന്ന പരാതിയെ തുടർന്ന് അടച്ചിട്ട പമ്പുകളിൽ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയിൽ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം രക്ഷാദൌത്യം ഇന്നും തുടരും. ഫിൻജാൽ ചുഴലിക്കാറ്റിൽ 9 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്യത്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ കത്തുന്നു; ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കും, ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് എസ് ജയശങ്കർ
ഞെട്ടി കോൺഗ്രസ്, വമ്പൻ വാർത്ത പ്രതീക്ഷിച്ച് ബിജെപി ക്യാമ്പ്; 6 എംഎല്‍എമാർ ബിജെപിയിലേക്ക് ചാടുമെന്ന അഭ്യൂഹങ്ങൾ ബിഹാറിൽ ശക്തം