Published : Apr 24, 2025, 05:58 AM ISTUpdated : Apr 24, 2025, 11:44 PM IST

പഹൽഗാം ആക്രമണം: കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

Summary

പഹല്‍ഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിൽ കേന്ദ്ര സർക്കാർ. ഇക്കാര്യം ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സർവകക്ഷി യോഗത്തിൽ വിശദീകരിക്കും. ഇന്നലെ കേന്ദ്ര മന്ത്രിസഭാ സമിതിയുടെ യോഗത്തിലെടുത്ത തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ വിശദീകരിക്കും. ഇതുവരെയുള്ള അന്വേഷണത്തിൻ്റെ വിവരങ്ങളും രാഷ്ട്രീയ കക്ഷി നേതാക്കളെ അറിയിക്കും. 

പഹൽഗാം ആക്രമണം: കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

11:44 PM (IST) Apr 24

കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെ ഏഴു മണിക്കൂറിനുശേഷം എറണാകുളത്ത് നിന്ന് കണ്ടെത്തി. കൊല്ലം അഞ്ചാലുംമൂട് നിന്ന് കാണാതായ 13ഉം 17ഉം 14 വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് രാത്രി 11.30ഓടെ എറണാകുളത്ത് നിന്ന് കണ്ടെത്തിയത്

കൂടുതൽ വായിക്കൂ

11:27 PM (IST) Apr 24

'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാര്‍, പ്രതിഷേധം

വയനാട് മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം

കൂടുതൽ വായിക്കൂ

11:14 PM (IST) Apr 24

അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം, മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച, ഇന്ത്യയിലും ദുഃഖാചരണം

മാർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും

കൂടുതൽ വായിക്കൂ

11:13 PM (IST) Apr 24

സന്തോഷത്തോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം: ചിഫ് സെക്രട്ടറി

കുട്ടികളുടെ സമ്പൂർണ വളർച്ച ഉറപ്പാക്കുന്നതിനും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതിനും മാനസികാരോഗ്യം പരിപോഷിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ

കൂടുതൽ വായിക്കൂ

10:38 PM (IST) Apr 24

തപാൽ ജോലി രാജിവെച്ച് തുടങ്ങിയ ശ്രമം, അഞ്ചാം ശ്രമത്തിൽ സിവിൽ സര്‍വീസ് മെയിൻ ലിസ്റ്റിൽ; 'ലക്ഷ്യ'യുടെ സഹായത്തിൽ

തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശിയായ കിരൺ അഞ്ചാം ശ്രമത്തിലാണ് മെയിൻ ലിസ്റ്റിൽ ഇടം പിടിച്ചത്. 
 

കൂടുതൽ വായിക്കൂ

10:36 PM (IST) Apr 24

റെഡ്‍മിയുടെ വില കുറഞ്ഞ സ്‍മാർട്ട് വാച്ച് ഇന്ത്യയിൽ, ഒറ്റ ചാർജിൽ 14 ദിവസം പ്രവർത്തിക്കും

ഇന്ത്യയിൽ റെഡ്‍മി വാച്ച് മൂവിന്റെ പ്രാരംഭ വില 1999 രൂപയാണ്. ഏപ്രിൽ 24 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കും. 

കൂടുതൽ വായിക്കൂ

10:20 PM (IST) Apr 24

പഹൽഗാം ഭീകരാക്രമണം; ഇന്ത്യയുടെ ദുഃഖത്തിനൊപ്പം ചേർന്ന് ഖത്തർ, ശക്തമായി അപലപിച്ചു

കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

കൂടുതൽ വായിക്കൂ

10:13 PM (IST) Apr 24

കാറിൽ നയാര പെട്രോൾ പമ്പിലെത്തി 2000 രൂപയുടെ പെട്രോൾ ചോദിച്ചു, അടിച്ച് കഴിഞ്ഞതും കാറെടുത്ത് പോയി, പിടിയിൽ

നയാര പെട്രോൾ പമ്പിൽ നിന്നും 2000 രൂപയുടെ പെട്രോൾ അടിച്ച ശേഷമാണ് ജീവനക്കാരനെ കബളിപ്പിച്ചത്

കൂടുതൽ വായിക്കൂ

10:09 PM (IST) Apr 24

തയ്യാറെടുപ്പിന്‍റെ സൂചനയുമായി വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാൻ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാൻ ശ്രമം

പഞ്ചാബിൽ അതിർത്തി കടന്നതിന്‍റെ പേരിൽ പാകിസ്ഥാൻ തടഞ്ഞുവെച്ച ബിഎസ് എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനിടെ, തയ്യാറെടുപ്പിന്‍റെ മുന്നറിയിപ്പ് നൽകി വ്യോമസേന ആക്രമണ്‍ എന്ന പേരിൽ വ്യോമാഭ്യാസം നടത്തി.

കൂടുതൽ വായിക്കൂ

10:01 PM (IST) Apr 24

ടിഎൻ 67 ബിആർ 7070, തലപ്പുഴയിലെത്തിയ കാർ നാൽപ്പത്തി മൂന്നാം മൈലിൽ കുടുങ്ങി; രേഖകളില്ലാത്ത 57 ലക്ഷം കണ്ടെടുത്തു

തലപ്പുഴ കാനറ ബാങ്കിലെത്തി പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തിയ ശേഷം മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. 

കൂടുതൽ വായിക്കൂ

09:55 PM (IST) Apr 24

വയനാട് എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണം വർധിച്ചുവരികയാണ്. 

കൂടുതൽ വായിക്കൂ

09:42 PM (IST) Apr 24

പാകിസ്ഥാൻ വ്യോമ മേഖല അടച്ചസംഭവം; അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാന സർവീസുകളുടെ നിലവിലെ സാഹചര്യം എയർ ലൈനെ ബന്ധപ്പെട്ട് പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും അഭ്യർഥിച്ചു. 

കൂടുതൽ വായിക്കൂ

09:33 PM (IST) Apr 24

'പുരുഷന്മാരെ 2 ഗ്രൂപ്പായി തിരിച്ചു, ഹിന്ദു, മുസ്ലീം, വെടിവച്ച ശേഷം അവര്‍ ചിരിച്ചു' നടുക്കത്തിൽ നേരിൽ കണ്ടവര്‍

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂന്ന് പേരുടെയും മൃതദേഹം അവരവരുടെ ജന്മനാട്ടിൽ സംസ്കരിച്ചു

കൂടുതൽ വായിക്കൂ

09:21 PM (IST) Apr 24

350 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിച്ച് മന്ത്രിസഭ തീരുമാനം, മദ്യവിലയിൽ വൻ വർധനവിന് പുതുച്ചേരി സർക്കാർ

ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് ഫീസ് 100 ശതമാനം കൂട്ടി. വിവിധ വിഭാഗങ്ങളിൽ പെട്ട മദ്യങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വില കൂടാൻ സാധ്യതയുണ്ട്. 

കൂടുതൽ വായിക്കൂ

09:10 PM (IST) Apr 24

'ബൈസരൺ നേരത്തെ തുറന്നത് സുരക്ഷാസേന അറിഞ്ഞില്ല'; സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞെന്ന് പ്രതിപക്ഷം

ബൈസരണ്‍ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സര്‍വകക്ഷി യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് പ്രതിപക്ഷം. ജൂണിൽ തുറക്കേണ്ട ബൈസരണ്‍ താഴ്വര ഏപ്രിൽ 20ന് തുറന്നത് സുരക്ഷാ സേന അറിഞ്ഞില്ലെന്നാണ് അറിയിച്ചതെന്ന് ഹാരിസ് ബീരാൻ എംപി യോഗത്തിനുശേഷം പറഞ്ഞു.

കൂടുതൽ വായിക്കൂ

08:39 PM (IST) Apr 24

'ഇറങ്ങി വാ പോലീസേ' ത്രില്ലടിപ്പിച്ച് ടൊവിനോയുടെ 'നരിവേട്ട' : ട്രെയ്‌ലർ ദുൽഖർ സൽമാൻ പുറത്തിറക്കി

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ സൂചന നൽകുന്നത്.

കൂടുതൽ വായിക്കൂ

08:34 PM (IST) Apr 24

കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച, ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നത്? ചോദ്യവുമായി ചെന്നിത്തല

'വേദനിക്കുന്ന ഹൃദയങ്ങളോട് കൂടി തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെ കുറിച്ച് ശക്തമായ ചില ചോദ്യങ്ങൾ ചോദിക്കേണ്ട സമയമായി. ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങൾ നിറഞ്ഞ കാശ്മീരിൽ ഇതുപോലെ ഒരു കൊടും ഭീകരാക്രമണം ഉണ്ടാകത്തക്ക നിലയിലുള്ള സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി?'

കൂടുതൽ വായിക്കൂ

08:27 PM (IST) Apr 24

'നമ്മൾ ഏത് സിനിമയാ കാണാൻ പോകുന്നേ': ആസിഫ് അലിയുടെ 'സർക്കീട്ടിന്‍റെ' ഫീൽ ഗുഡ് ട്രെയ്‌ലർ

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 

കൂടുതൽ വായിക്കൂ

08:23 PM (IST) Apr 24

പഹൽഗാം ഭീകരാക്രമണം; രാഹുൽ ഗാന്ധി കശ്മീരിലേക്ക്, കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ രാഹുൽ ഗാന്ധി ജമ്മു കശ്മീരിലെത്തും.

കൂടുതൽ വായിക്കൂ

08:13 PM (IST) Apr 24

എഐ സവിശേഷതകളോടെ ഓപ്പോ കെ 13 5 ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ, വിലയും സവിശേഷതകളുമടക്കം അറിയേണ്ടതെല്ലാം

ഓപ്പോ കെ13 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 7000mAh ബാറ്ററി, 80W ചാർജിംഗ്, AI ക്യാമറ എന്നിവയാണ് പ്രധാന ആകർഷണം.

കൂടുതൽ വായിക്കൂ

08:12 PM (IST) Apr 24

ലോകത്തിലെ ഏറ്റവും ജനപ്രിയ ഇന്റർനെറ്റ് ബ്രൗസർ, ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ചാറ്റ്ജിപിടി മാതൃകമ്പനി

വാഷിംഗ്‍ടൺ ഡിസിയിലെ കോടതിയിൽ സാക്ഷി വിസ്‍താരത്തിനിടെയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറിനോടുള്ള താൽപ്പര്യം ഓപ്പൺഎഐ പ്രൊഡക്റ്റ് മാനേജർ നിക്ക് ടർലി വെളിപ്പെടുത്തിയത്.

 

കൂടുതൽ വായിക്കൂ

08:02 PM (IST) Apr 24

പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. ബസിലെ ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.

കൂടുതൽ വായിക്കൂ

08:01 PM (IST) Apr 24

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം, എൽഡിഎഫ് ആണ് ശരി; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

അത് ഐക്യം തകർക്കാൻ അല്ലെന്നും ആ ശരിയെ ശക്തമാക്കാനാണ് സിപിഐയുടെ പോരാട്ടമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നൂറാം വാർഷിക ആഘോഷത്തിൻ്റെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. 
 

കൂടുതൽ വായിക്കൂ

07:59 PM (IST) Apr 24

ലക്ഷദ്വീപ്-കൊച്ചി കപ്പൽ യാത്ര, അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന 4 വയസുകാരനെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

കുട്ടിയുടെ അമ്മയുടെ പരാതിയിൽ കടമത്ത് ദ്വീപ്  സ്വദേശി സമീർഖാനെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുൻപ് മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വായിക്കൂ

07:48 PM (IST) Apr 24

രാജ്യത്തെ കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണം, ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ; സർവകക്ഷി യോഗം

കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേര്‍ന്ന സര്‍വകക്ഷി യോഗം സമാപിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാൻ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു

കൂടുതൽ വായിക്കൂ

07:47 PM (IST) Apr 24

കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണം; മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയുടെ അപേക്ഷ കോടതി തള്ളി

വിദേശ പൗരൻ എന്ന നിലയിൽ കുടുംബത്തോട് സംസാരിക്കണം എന്നത്  മൗലികാവകാശമാണെന്നായിരുന്നു റാണയുടെ വാദം. 

കൂടുതൽ വായിക്കൂ

07:46 PM (IST) Apr 24

'അതേ അതിശയം തന്നെ, എനിക്ക് മോഹൻലാൽ': 'തുടരും' അനുഭവം വിവരിച്ച് ഇര്‍ഷാദ് അലി

തുടരും സിനിമയിൽ അഭിനയിച്ച ഇർഷാദ് മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ചും തുടരും സെറ്റിലെ അനുഭവങ്ങളെ കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. മോഹൻലാലിനൊപ്പം അഭിനയിച്ച ഓർമ്മകൾ കുറിപ്പിൽ വിവരിക്കുന്നു.

കൂടുതൽ വായിക്കൂ

07:32 PM (IST) Apr 24

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

സ്വതന്ത്ര്യസമരസേനാനികളെ ദത്തെടുക്കാന്‍ ബി ജെ പി ഓടിനടക്കുന്ന കാലമാണിത്. ആര്‍ എസ് എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെയാണ് ആദ്യം ദത്തെടുക്കാന്‍ നോക്കിയത്...

കൂടുതൽ വായിക്കൂ

07:28 PM (IST) Apr 24

ഗെയിം ചേഞ്ചറിന് വേണ്ടി താന്‍ നല്‍കിയ കഥ മാറ്റിയെന്ന സൂചന നല്‍കി കാര്‍ത്തിക് സുബ്ബരാജ്

ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ മൂലകഥ തന്റേതാണെന്ന് കാർത്തിക് സുബ്ബരാജ്. ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും കാർത്തിക്.

കൂടുതൽ വായിക്കൂ

07:22 PM (IST) Apr 24

പുതിയ വീഡിയോ നിർമ്മാണ ആപ്പ് പുറത്തിറക്കി മെറ്റാ, അറിയാം സവിശേഷതകൾ!

മെറ്റ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് എഡിറ്റ്സ് പുറത്തിറക്കി. ഈ ആപ്പ് ഉപയോക്താക്കളെ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് വീഡിയോകൾ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും അനുവദിക്കുന്നു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ നിർമ്മാണത്തെ പിന്തുണയ്ക്കുന്നു.

കൂടുതൽ വായിക്കൂ

07:14 PM (IST) Apr 24

വയനാടൻ പെരുമ വിളംബരം ചെയ്യുന്ന 'വയനാട് വൈബ്സ്' സംഗീതവിരുന്ന് 27 ന്; ജില്ലയിലെ ടൂറിസം സജീവമാക്കുമെന്ന് മന്ത്രി

ഏപ്രിൽ 27 ന് മാനന്തവാടി വള്ളിയൂർകാവ് ഗ്രൗണ്ടിൽ വയനാട് വൈബ്സ് സംഗീതോത്സവം നടക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ പ്രശസ്ത താരങ്ങൾ പങ്കെടുക്കും.

കൂടുതൽ വായിക്കൂ

07:10 PM (IST) Apr 24

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കും. ലഹരി വിരുദ്ധ സന്ദേശ യാത്ര മെയ് 5 ന് : മന്ത്രി

ജില്ലകളിൽ വിവിധയിടങ്ങളിൽ കാടുപിടിച്ചും മറ്റും അന്യമായ കളിക്കളങ്ങൾ വീണ്ടെടുത്ത് കളിക്കാൻ സജ്ജമാക്കും. സ്‌പോർട്‌സ് കിറ്റുകളും ഇവിടങ്ങളിൽ നൽകും.

കൂടുതൽ വായിക്കൂ

07:09 PM (IST) Apr 24

ഇഷിത ഗർഭിണിയെന്ന് ഉറപ്പിച്ച് ഡോക്ടർ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

07:05 PM (IST) Apr 24

അനിയുടെ മുന്നിൽ നിസ്സഹായയായി നന്ദു- പത്തരമാറ്റ് സീരിയൽ റിവ്യൂ


ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

07:02 PM (IST) Apr 24

പിണക്കം മാറാതെ വർഷയും ശ്രീകാന്തും - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 
 

കൂടുതൽ വായിക്കൂ

06:50 PM (IST) Apr 24

കാശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി

ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

കൂടുതൽ വായിക്കൂ

06:07 PM (IST) Apr 24

രണ്ടും കൽപ്പിച്ച് ഇന്ത്യ! മിസൈലുകളെ ചാരമാക്കാൻ പോന്നവൻ, അറബിക്കടലിൽ ഐഎൻഎസ് സൂറത്തിൽ മിസൈൽ പരീക്ഷണം വിജയം

പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു.

കൂടുതൽ വായിക്കൂ

05:55 PM (IST) Apr 24

രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്ന് ഒമർ അബ്ദുള്ള; കശ്മീരിൽ സർവ്വകക്ഷി യോഗം, പങ്കെടുത്ത് പാർട്ടികൾ

വിനോദ സഞ്ചാരികൾ ഇനിയും കാശ്മീരിലേക്ക് വരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു. 

കൂടുതൽ വായിക്കൂ

05:52 PM (IST) Apr 24

ഈച്ചയും യുവാവും: 'ലൗലി'യിലെ അത്ഭുത കഥ 3ഡിയില്‍ കാണാം: റിലീസ് മെയ് 2ന്

മലയാളത്തിൽ ഈച്ചയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന 3D ചിത്രമാണ് 'ലൗലി'. ഈച്ചയും യുവാവുമായുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ സെമി ഫാന്റസി ചിത്രത്തിൽ മാത്യു തോമസ്, മനോജ് കെ. ജയൻ, കെ.പി.എ.സി. ലീല തുടങ്ങിയവർ അഭിനയിക്കുന്നു.

കൂടുതൽ വായിക്കൂ

05:49 PM (IST) Apr 24

ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനുകളും തമ്മിൽ ചർച്ച

അന്താരാഷ്ട്ര അതിർത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ. പഞ്ചാബ് അതിർത്തിയിലാണ് സംഭവം.

കൂടുതൽ വായിക്കൂ

More Trending News