ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. ബസിലെ ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.

തൊടുപുഴ: ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.

രാജ്യത്തെ കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണം, ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ; സർവകക്ഷി യോഗം

YouTube video player