അന്താരാഷ്ട്ര അതിർത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ. പഞ്ചാബ് അതിർത്തിയിലാണ് സംഭവം.
ദില്ലി: ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര അതിർത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ പിരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്നലെയായിരുന്നു സംഭവം. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. പാക് റേഞ്ചേഴ്സാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ജവാന്റെ ഫോട്ടോ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
Also Read: പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; പാകിസ്ഥാനികൾക്ക് വിസ നല്‍കുന്നത് സസ്പെൻഡ് ചെയ്തു

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളാവുകയാണ്. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാൻ രംഗത്തെത്തി. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സിന്ദു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
