കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം; ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

Published : Feb 09, 2026, 03:35 PM IST
supreme court verdict married woman false promise rape case

Synopsis

കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. അക്രമത്തിന് ഇരയായ അഭിഭാഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചു.

ദില്ലി: ദില്ലി തീസ് ഹസാരി കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. അക്രമത്തിന് ഇരയായ അഭിഭാഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചു. താൻ വാദം ഉന്നയിക്കാൻ വന്ന കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു എന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയം ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയോ എന്ന് സുപ്രീംകോടതി ചോദിച്ചു. തുടർന്ന് പരാതി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ നൽകാൻ സുപ്രീംകോടതി നിർദേശിച്ചു. പരാതിയുടെ പകർപ്പ് തനിക്ക് നൽകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവിൽ
പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ വജ്രായുധം, കൂടുതൽ സ്കാൽപ് മിസൈലുകൾ വാങ്ങാൻ ഇന്ത്യ, ഫ്രാൻസുമായി 3200 കോടി കരാർ സാധ്യത