
ബെംഗളൂരു: അഭിഭാഷകന്റെ മൃതദേഹം റോഡരിൽ കണ്ടെത്തി. ബെംഗളൂരു കെങ്കേരിയിലെ സി വി രാമൻ എസ്റ്റേറ്റിൽ നൈസ് റോഡിന് സമീപമാണ് സംഭവം. എച്ച് ജഗദീശ എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാകാം കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ നിഗമനം.
ദേഹമാകെ മർദനം ഏറ്റ നിലയിലാണ് മൃതശരീരം കിടന്നിരുന്നത്. മൃതശരീരത്തിനടുത്ത് ഉണ്ടായിരുന്ന അഭിഭാഷകന്റെ കാർ പൂർണമായി തകർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ പരപ്പന അഗ്രഹാര ജയിലിൽ പോയി തിരികെ വരുന്ന വഴിയിലാണ് അഭിഭാഷകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം