വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം; 'ഇടത് വിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന ഉദ്യോഗസ്ഥർ വേണോ അതോ പാർട്ടികളുടെ പിന്തുണ വേണോ'

Published : Aug 23, 2026, 12:02 PM IST
Vijay CPM

Synopsis

ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന ഉദ്യോഗസ്ഥർ വേണോ അതോ ഇടത് പാർട്ടികളുടെ പിന്തുണ വേണോയെന്ന് വിജയ് തീരുമാനിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം തുറന്നടിച്ചു. ക്യാമ്പസുകളിൽ ഇടതുപക്ഷ പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ തുടർന്നാണ് മുന്നറിയിപ്പ്.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന ഉദ്യോഗസ്ഥർ വേണോ അതോ ഇടത് പാർട്ടികളുടെ പിന്തുണ വേണോയെന്ന് വിജയ് തീരുമാനിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം തുറന്നടിച്ചു. ക്യാമ്പസുകളിൽ ഇടതുപ്രതിഷേധം അനുവദിക്കരുതെന്ന സർക്കുലർ നൽകിയത് ചീഫ് സെക്രട്ടറി സായ്കുമാർ നേരിട്ടാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് മുന്നറിയിപ്പ്. സിപിഎം, സിപിഐ പാർട്ടികളിലെ നാട് എംഎൽഎമാരുടെ പിന്തുണയിലാണ് വിജയ് സർക്കാർ തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച ചീഫ് സെക്രട്ടറിയുടെ കാലാവധി വിജയ് സർക്കാർ നീട്ടിനൽകിയത് കേന്ദ്രത്തെ പ്രീണിപ്പിക്കാൻ എന്ന വിമർശനം ഉയർന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നിങ്ങളുടെ ദേഷ്യമാണ് അവരുടെ കണ്ടന്‍റ്'; ദില്ലി പൊലീസിന് കൂൾ ആകാൻ നിർദേശം, ക്യാമറയ്ക്ക് മുന്നിൽ സംയമനം പാലിക്കണം
22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു; 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്കേറ്റു