അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം ഒരുങ്ങുന്നു

Published : Jun 23, 2022, 03:03 PM ISTUpdated : Jun 23, 2022, 03:05 PM IST
അഗ്നിപഥിനെതിരെ   കർഷക സമര മാതൃകയിൽ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം ഒരുങ്ങുന്നു

Synopsis

12 ഇടത് വിദ്യാർത്ഥി - യുവജന  സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് DYFI ദേശീയ അധ്യക്ഷൻ എ എ റഹീം

ദില്ലി;അഗ്നിപഥിനെതിരെ   കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു. 12 ഇടത് വിദ്യാർത്ഥി - യുവജന  സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് DYFI ദേശീയ അധ്യക്ഷൻ എ എ റഹീം പറഞ്ഞു.സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ ഇന്ന് സംയുക്ത യോഗം ചേർന്നു .വില്ലേജ് തലത്തിലും സമരം സംഘടിപ്പിക്കും.

അഗ്നിപഥ് പദ്ധതി; ഹ്രസ്വകാല സൈനിക സേവനം യുവാക്കളുടെ ഭാവിയില്ലാതാക്കുമെന്ന ആശങ്ക

അഗ്നിപഥ് പ്രതിഷേധം മയപ്പെടുത്താൻ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പെൻഷൻ കുടിശ്ശിക നൽകാൻ കേന്ദ്രം

ഒരു റാങ്ക് ഒരു പെൻഷന്‍ പദ്ധതിയിലൂടെ സൈനികരുടെ പെൻഷൻ തുക കുടിശ്ശിക അടക്കം നല്‍കാന്‍ കേന്ദ്ര സർക്കാര്‍ നീക്കം. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടായിരം കോടി രൂപയാകും കുടിശ്ശികയിനത്തില്‍ സർക്കാരിന് നല്‍കേണ്ടി വരുക.

ഈ വര്‍ഷം മാർച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സർതക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 

ഒരേ കാലയളവ് സർവീസുള്ള, ഒരേ റാങ്കിൽ വിരമിച്ച എല്ലാവർക്കും ഒരേ പെൻഷൻ നൽകാൻ 2015 നവംബർ 7നാണ് കേന്ദ്ര സർക്കർ വിജ്ഞാപനം ഇറക്കിയത്. ഇത് പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴാണ് പെന്‍ഷന്‍ പരിഷ്കരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ അടിസ്ഥാന വർഷം 2014 ആക്കണം ഓരോ വർഷം പെന്‍ഷന്‍ പരിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു വിരമിച്ച സൈനീകർ ഹർജിയില്‍ ആവശ്യപ്പെട്ടത്.

ഈ വര്‍ഷം മാർച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സർതക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 

ഒരേ കാലയളവ് സർവീസുള്ള, ഒരേ റാങ്കിൽ വിരമിച്ച എല്ലാവർക്കും ഒരേ പെൻഷൻ നൽകാൻ 2015 നവംബർ 7നാണ് കേന്ദ്ര സർക്കർ വിജ്‌ാപനം ഇറക്കിയത്. ഇത് പ്രകാരം ഓരോ 5 വർഷം കൂടുന്പോഴാണ് പെന്‍ഷന്‍ പരിഷ്കരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ അടിസ്ഥാന വർഷം 2014 ആക്കണം ഓരോ വർഷം പെന്‍ഷന്‍ പരിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു വിരമിച്ച സൈനീകർ ഹർജിയില്‍ ആവശ്യപ്പെട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല