ഒരു മാസത്തിനിടെ ഒൻപത് കന്നുകാലികളെ കൊന്നു; വാൽപ്പാറയില്‍ പുള്ളിപ്പുലി ഭീതിയില്‍ നാട്ടുകാർ

Published : May 24, 2020, 11:14 PM ISTUpdated : May 24, 2020, 11:17 PM IST
ഒരു മാസത്തിനിടെ ഒൻപത് കന്നുകാലികളെ കൊന്നു; വാൽപ്പാറയില്‍ പുള്ളിപ്പുലി ഭീതിയില്‍ നാട്ടുകാർ

Synopsis

ലോക്ക് ഡൗൺ മൂലം വാഹനങ്ങൾ ഓടുന്നതും ആളുകൾ എത്തുന്നതും കുറഞ്ഞതോടെയാണ് മൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നത് പതിവായത്

വാല്‍പ്പാറ: തമിഴ്‌നാട് വാൽപ്പാറയിലെ ജനവാസ കേന്ദ്രങ്ങളിൽ പുള്ളിപ്പുലികൾ ഇറങ്ങുന്നത് പതിവാകുന്നു. പുലി റോഡിലിറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രശ്‌നത്തിന് വനംവകുപ്പ് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ലോക്ക് ഡൗൺ മൂലം വാഹനങ്ങൾ ഓടുന്നതും ആളുകൾ എത്തുന്നതും കുറഞ്ഞതോടെയാണ് മൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നത് പതിവായത്. ആനകളെ കൂടാതെ ഇപ്പോൾ പുലികളാണ് അണ്ണാ നഗർ ഇ‍ഞ്ചിപ്പാറ മേഖലകളിലെത്തുന്നത്. നഗരത്തെ പല ഭാഗത്തെ പൊലീസ് ക്യാമറകളിലും പുലികളെത്തുന്ന ദൃശ്യങ്ങൾ പതി‍ഞ്ഞിട്ടുണ്ട്. ഒരു മാസത്തിനിടെ ഒൻപത് കന്നുകാലികളെയാണ് പുലി കൊന്നത്. ഇതോടെ ഭീതിയിലാണ് നാട്ടുകാർ. 

Read more: തമിഴ്‌നാട്ടില്‍ നിന്ന് പാസില്ലാതെ 19 അംഗ സംഘമെത്തി; ഒരാളെ പിടികൂടി; മറ്റുള്ളവരെ കുറിച്ച് വിവരമില്ല

പുലിയെ പിടികൂടി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പിനോട് പല തവണ നാട്ടുകാർ ആവശ്യമുന്നയിച്ചെങ്കിലും നടപടിയൊന്നുമായിട്ടില്ല. പുലിയെ പിടികൂടി ഉൾക്കാടുകളിലെത്തിച്ച് തുറന്നുവിടണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യത്തിൽ നടപടിയില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. 

Read more: ലോറി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ തുരത്തി തെരുവുനായകള്‍

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു