സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിങ് ഹോമുകളും തുറക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Web Desk   | Asianet News
Published : May 11, 2020, 11:49 AM IST
സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിങ് ഹോമുകളും തുറക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Synopsis

കൊവിഡിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് നടന്നുപോകുന്നത് തടയണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി

ദില്ലി: രാജ്യത്ത് സ്വകാര്യ ആരോഗ്യ ക്ലിനിക്കുകൾ തുറക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ. ചില സംസ്ഥാനങ്ങൾ ഇത് തടയുന്നതിൽ കേന്ദ്രസർക്കാർ അതൃപ്തി രേഖപ്പെടുത്തി. സ്വകാര്യ ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെ പ്രവർത്തനം ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.

അതേസമയം കൊവിഡിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് നടന്നുപോകുന്നത് തടയണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

റെയിൽപ്പാളത്തിലൂടെയും റോഡിലൂടെയും ആരെയും നടന്നുപോകാൻ അനുവദിക്കരുത്. ഇങ്ങിനെ അതിഥി തൊഴിലാളികളെ കണ്ടാൽ അവരെ ഉടൻ തന്നെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റണം. ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

അതിഥി തൊഴിലാളികൾക്കായി പ്രത്യേക തീവണ്ടി സൗകര്യവും ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരെയും സ്വന്തം നാട്ടിലേക്ക് നടന്നുപോകാൻ അനുവദിക്കരുത്. സംസ്ഥാനങ്ങൾ കൂടുതൽ ശ്രമിക് ട്രെയിനുകൾ ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സഹകരിക്കണം എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; പ്രശാന്ത് നായർക്ക് കീർത്തി ചക്ര
മുൻ കാമുകന്റെ ഭാര്യയെ റോഡ് അപകടത്തിൽപ്പെടുത്തി സഹായിക്കാനെത്തി കുത്തിവച്ചത് എച്ച്ഐവി, യുവതി അടക്കം 4 പേർ പിടിയിൽ