കുല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്‌ബ? ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍

Published : Aug 02, 2026, 03:02 PM IST
jammu kashmir

Synopsis

ആസൂത്രിത കൊലപാതകങ്ങൾക്ക് പിന്നിൽ ലഷ്‌കറെ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടും കൂട്ടാളിയുമാണെന്ന് വിവരം. ചെറിയ തോക്കുകൾ ഉപയോഗിച്ച് പെട്ടെന്ന് ആക്രമണം നടത്തി ജനക്കൂട്ടത്തിനിടയിൽ മറയുന്ന ഹൈബ്രിഡ് ഭീകരരുടെ രീതിയാണ് ഭീകരർ നടത്തിയത് എന്ന് സുരക്ഷസേന വ്യക്തമാക്കുന്നത്.

ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു. ലഷ്കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിന് പിന്നാലെ സുരക്ഷ വിലയിരുത്താൻ ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

ജമ്മു കശ്മീരിലെ കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ വധിച്ച ഭീകരരെ കണ്ടെത്താൻ കനത്ത തെരച്ചിൽ ഈ മേഖലയിൽ തുടരുകയാണ്. ആസൂത്രിത കൊലപാതകങ്ങൾക്ക് പിന്നിൽ ലഷ്‌കറെ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടും കൂട്ടാളിയുമാണെന്ന് വിവരം. ആക്രമണങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നിരീക്ഷണങ്ങളും നൽകിയത് ഭട്ടിന്റെ സഹായിയായ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികൾ സൂചിപ്പിച്ചു. ചെറിയ തോക്കുകൾ ഉപയോഗിച്ച് പെട്ടെന്ന് ആക്രമണം നടത്തി ജനക്കൂട്ടത്തിനിടയിൽ മറയുന്ന ഹൈബ്രിഡ് ഭീകരരുടെ രീതിയാണ് ഭീകരർ നടത്തിയത് എന്ന് സുരക്ഷസേന വ്യക്തമാക്കുന്നത്. ഭീകര സംഘത്തിലെ ഒരാള്‍ പാകിസ്ഥാനിയും മറ്റൊരാള്‍ തദ്ദേശീയനുമാണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നത്. കൊലപ്പെടുത്തുന്നതിന് മുൻപ് ഭീകരർ തൊഴിലാളികളോട് മതവും ജാതിയും ചോദിച്ചെന്ന് കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബം ആരോപിച്ചു. എന്നാൽ ഈക്കാര്യം സുരക്ഷസേന സ്ഥീരീകരിച്ചിട്ടില്ല.

ഛത്തീസ്ഗഢ് സ്വദേശിയായ ദീപക് ഭൂപേന്ദർ എന്നവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 ദിവസത്തിനിടെ കശ്മീരിൽ ഭീകരർ നടത്തുന്ന രണ്ടാമത്തെ ആസൂത്രിത ആക്രമണമാണിത്. ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഭീകരരെ കണ്ടെത്തി ഇല്ലാതാക്കാനുള്ള നടപടികൾ ശക്തമാക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി. ഇതിനിടെ വിഷയത്തിൽ രാഷ്ട്രീയ പോര് കടുക്കുകയാണ്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെടുന്ന അവസരങ്ങളിലെല്ലാം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ടാണെന്ന് മുതിർന്ന് നേതാവ് ഫറൂഖ് അബ്ദുള്ള ചോദിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഇതിനിടെ ബാരാമുള്ളയിൽ നടന്ന തെരച്ചലിൽ ഒരു ഭീകരനെ ആയുധങ്ങളുമായി പിടികൂടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തരേന്ത്യയിൽ കനത്ത മഴയും പ്രളയവും: വിവിധ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടം; 2,117.85 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് കേന്ദ്രം
പാതിവഴിയിൽ സ‍‍ർവീസ് നി‍‍ർത്തി കോഴിക്കോട്-ബെം​ഗളൂരു എക്സ്പ്രസ്; മണ്ണിടിച്ചിൽ, മം​ഗളൂരു-യശ്വന്ത്പുര റൂട്ടിൽ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു