തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ; മദ്രാസ് ഹൈക്കോടതി വിധിക്ക് സ്റ്റേ, നവംബർ 24ന് ദീപം തെളിക്കാൻ അനുമതി

Published : Nov 20, 2026, 04:31 PM IST
light lamp

Synopsis

തിരുപ്പരൻകുന്ദ്രം മലയിൽ പതിറ്റാണ്ടുകളായി കാർത്തിക ദീപം തെളിച്ചിരുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിനൊപ്പം, ഹൈന്ദവസംഘടനകളുടെ ആവശ്യപ്രകാരം സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിലും ദീപം തെളിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ചെന്നൈ: മധുര തിരുപ്പരൻകുന്ദ്രം മലയിൽ ദർഗയോട് ചേർന്നുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാൻ ആണ് അനുമതി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ബിജെപിയും ഹൈന്ദവസംഘടനകളും പ്രതികരിച്ചു. തിരുപ്പരൻകുന്ദ്രം മലയിൽ പതിറ്റാണ്ടുകളായി കാർത്തിക ദീപം തെളിച്ചിരുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിനൊപ്പം, ഹൈന്ദവസംഘടനകളുടെ ആവശ്യപ്രകാരം സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിലും ദീപം തെളിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ദർഗയുടെ സമീപമുള്ള കൽത്തൂണ് ദീപത്തൂണായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിൽ രാജ്യത്തെ ആയിരക്കണക്കിന് സർവ്വേ കല്ലുകൾക്ക് മതപരമായ പരിവേഷം ഉണ്ടെന്ന വാദം ഉയരുമെന്നും സംസ്ഥാനസർക്കാർ നിലപാട് എടുത്തു. ഹൈക്കോടതി ഉത്തരവ് സാങ്കേതികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി, ഈ മാസം 24ന് കാർത്തിക ദീപത്തിന്റെ ഭാഗമായി ദർഗയുടെ സമീപത്തെ ദീപത്തൂണിൽ വിളക്ക് തെളിക്കാമെന്നും ഉത്തരവിട്ടു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, പൊലീസ് കമ്മീഷണർ, എഎസ്ഐ പ്രതിനിധികൾ എന്നിവരുമായി ആലോചിച്ച് ജില്ലാ കളക്ടർ തെരെഞ്ഞെടുക്കുന്ന ചെറു സംഘത്തിന് മാത്രം കൽത്തൂണിന് സമീപത്തേക്ക് പോകാം. ആവശ്യമെങ്കിൽ സിആർപിഎഫ് സഹായം തേടാം. പൊതുജനത്തിന് പ്രവേശനം അനുവദിക്കരുത്, മുദ്രാവാക്യം വിളിയോ ഘോഷയാത്രയോ പാടില്ല.

പുതിയ നിർമാണപ്രവർത്തനങ്ങൾക്ക് ശ്രമിക്കരുത്. ദർഗയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് തടസ്സമുണ്ടാക്കരുതെന്നും കോടതി ഉത്തരവിട്ടു. ദീപം തെളിക്കാനുള്ള അനുമതി അന്തിമതീർപ്പല്ലെന്നും വ്യക്തമാക്കിയ കോടതി, കേസ് ഇനി ജനുവരിയിൽ പരിഗണിക്കുമെന്നും അറിയിച്ചു. ക്ഷേത്രത്തിന് മുന്നിൽ മധുരവിതരണം അടക്കം ആഘോഷവുമായി ബിജെപിയും ഹൈന്ദവസംഘടനകളും. തിരുപ്പൻകുന്ദ്രത്തെ തമിഴ്നാട്ടിലെ അയോധ്യയാക്കാൻ അനുവദിക്കില്ലെന്ന ഡിഎംകെ സർക്കാരിന്റെ നിലപാടിനോട് ചേർന്നു നിൽക്കുന്നതായിരുന്നു വിജയ് സർക്കാരിന്റെ വാദങ്ങൾ. ഉത്തരവ് നടപ്പാക്കി ചൊവ്വാഴ്ച തന്നെ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് സുപ്രീം കോടതി നിർദേശം നൽകിയത് സർക്കാരിന് തിരിച്ചടിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജസ്ഥാനിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ്
വൻ ലഹരിക്കടത്ത് സംഘത്തെ തകർത്ത് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, അമേരിക്കയിലേക്ക് മരുന്നുകടത്തിയിരുന്ന ആറു പേർ പിടിയിൽ