
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍. ഷിംലയിലാണ് സംഭവം. 65 കാരിയായ വൃദ്ധയാണ് പീഡനത്തിന് ഇരയായത്. വൃദ്ധ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭര്‍ത്താവ് മരിച്ചതിന് ശേഷം വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നു താമസം. ജൂലൈ 3 ന് വൈകുന്നേരം മുത്തശ്ശി താമസിച്ചിതുന്ന വീട്ടിലെത്തിയ പ്രതി വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാൾ വൃദ്ധയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.