താമസം കാമുകനൊപ്പം, മകളെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ചു; യുവതി അറസ്റ്റിൽ

Published : Jul 15, 2025, 07:49 PM IST
police vehicle

Synopsis

വിവാഹിതയാണെങ്കിലും റോഷി തന്‍റെ കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്

ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. റോഷി ഖാന്‍ എന്ന യുവതിയാണ് ക്രൂരമായ കൊല നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം തന്‍റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്ന് യുവതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഷാരൂഖ് എന്തിനാണ് മകളെ കൊന്നതെന്ന് പൊലീസ് ചോദിച്ചപ്പോൾ തന്നെ കുടുക്കുന്നതിന് വേണ്ടിയാണ് മകളെ കൊന്നതെന്നാണ് റോഷി പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഷാരൂഖ് നിരപരാതിയാണെന്ന് പൊലീസിന് മനസിലാവുകയായിരുന്നു.

വിവാഹിതയാണെങ്കിലും റോഷി തന്‍റെ കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ താമസിക്കുന്ന വീട്ടില്‍ ഷാരൂഖ് എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. വാക്കുതര്‍ക്കത്തിനിടെ റോഷി മകളെ ശ്വാസം മുട്ടിക്കുകയായിരിന്നു. തുടര്‍ന്ന് കൊലപാതകം ഷാരൂഖിന്‍റെ തലയില്‍ ചുമത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

PREV
Read more Articles on
click me!

Recommended Stories

വീർ സവർക്കർ അവാർഡ് സ്വീകരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് ശശി തരൂർ; ഒന്നിലും വ്യക്തതയില്ലെന്ന് കുറിപ്പ്
ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി