ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ലോഡ്ഷെഡ്ഡിങ് പതിവ്, കൽക്കരി എത്തിക്കൽ വേഗത്തിലാക്കി കേന്ദ്രം, തീരുമോ ഊർജ്ജപ്രതിസന്ധി

Published : May 01, 2022, 01:32 PM IST
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ലോഡ്ഷെഡ്ഡിങ് പതിവ്, കൽക്കരി എത്തിക്കൽ വേഗത്തിലാക്കി കേന്ദ്രം, തീരുമോ ഊർജ്ജപ്രതിസന്ധി

Synopsis

കൽക്കരി എത്തിച്ച് വൈദ്യുതി പ്രതിന്ധി പരിഹരിക്കാന്‍  കേന്ദ്രസർക്കാർ ശ്രമം തുടുരുമ്പോളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജപ്രതിസന്ധി തുടരുകയാണ്.  എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളിൽ ലോഡ്ഷെട്ടിംഗ്  പതിവായി.

കൽക്കരി എത്തിച്ച് വൈദ്യുതി പ്രതിന്ധി പരിഹരിക്കാന്‍  കേന്ദ്രസർക്കാർ ശ്രമം തുടുരുമ്പോളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജപ്രതിസന്ധി തുടരുകയാണ്.  എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളിൽ ലോഡ്ഷെഡ്ജിങ് പതിവായി.  രാജസ്ഥാനിൽ വ്യവസായിക മേഖലയിലേക്കുള്ള വൈദ്യുതി വിഹിതത്തിൽ നിയന്ത്രണം വരുത്തിയെന്ന് സർക്കാർ അറിയിച്ചു . ഉത്തർപ്രദേശിൽ ഗ്രാമീണമേഖലയിൽ ഒന്പത് മണിക്കുറാണ് ലോഡ്ഷെട്ടിംഗ്. ഇന്നലെ വരെ സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധി കണക്കുകൾ ഇങ്ങനെയാണ്.

സംസ്ഥാനം, ആവശ്യമുള്ള വൈദ്യുതി, ലഭിക്കുന്നത്

എന്നാൽ ഇതിനിടെ  ഊർജ്ജ നിലയങ്ങളിലേക്ക് കൽക്കരി  കൂടുതൽ എത്തിച്ച് ഉൽപാദനം കൂട്ടാനുള്ള നടപടികൾ ഊർജ്ജിതമാക്കുകയാണ് കേന്ദ്രം. കൽക്കരി വാഗണുകളുടെ ഗതാഗതം വേഗത്തിലാക്കാൻ യാത്ര ട്രെയിനുകൾക്കുള്ള നിയന്ത്രണം ഈ മാസം 25 വരെ തുടരും. ഇന്നലെ 517 വാഗണുകൾ വഴി 1.7 മില്യൺ ടൺ കൽക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി. വാഗണുകളുടെ എണ്ണം 537യായി ഉയർത്തിയെന്ന് റെയിൽവേ വ്യക്തമാക്കി..പത്തു ദിവസത്തിനുള്ളിൽ പ്രതിദിനം ശരാശരി 1.5 മില്യൻ കൽക്കരി എത്തിക്കാനാണ് റെയിൽവേയുടെ ശ്രമം. എന്നാൽ കൽക്കരി നീക്കത്തിന് യാത്ര ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഛത്തീസ്ഗഡ്. ഉത്തർപ്രദേശ്, ഒഢീഷ മധ്യപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്, പല പ്രധാനസർവീസുകൾ മുടങ്ങിയത് ദീർഘദൂരയാത്രക്കാരെ ബാധിച്ചു.

കൂടുതൽ കൽക്കരി എത്തിക്കാൻ കമ്പനികൾ 

പ്രതിദിനം 1.85 ലക്ഷം ടൺ കൽക്കരിനൽകുമെന്ന് സെൻട്രൽ കോൾഫീൾഡ് ലിമിറ്റഡ്  പറയുന്നത്. ഇത് 2.20 ലക്ഷം ടണാക്കി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. മറ്റു കൽക്കരിക്മ്പനികളും ഇതിനുള്ള നടപടികൾ തുടങ്ങികഴിഞ്ഞു. 

ചൂടുകൂടിയതിന് പിന്നാലെ വൈദ്യുതി ഉപഭോഗം വർധിച്ചത് നിലവിലെ പ്രതിസന്ധിക്ക് പ്രധാനഘടകമാണ്. 
.ഇന്നലെ മാത്രം 2.7 ജിഗാ വാട്ടാണ് രാജ്യത്തെ പ്രതിദിന ഉപഭോഗം.ഈ മാസം 215 ജിഗാ വാട്ട് വരെ ഉപഭോഗം  എത്താമെന്നാണ് റിപ്പോർട്ട്. ഇത് മൂൻകൂട്ടി കണ്ട് കൂടുതൽ കൽക്കരി സ്റ്റോക്ക് എത്തിച്ച് ഉൽപാദനം കൂട്ടൽ മാത്രമാണ് നിലനിൽ പോംവഴി.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'