12 വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി മുറിവേല്‍പ്പിച്ച രണ്ട് യുവാക്കളുടെ വീടുകള്‍ ഇടിച്ചുനിരത്തി

Published : Jul 29, 2023, 05:12 PM IST
12 വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി മുറിവേല്‍പ്പിച്ച രണ്ട് യുവാക്കളുടെ വീടുകള്‍ ഇടിച്ചുനിരത്തി

Synopsis

രാവിലെ വീടുകള്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ബന്ധുക്കള്‍ അപേക്ഷിച്ചെങ്കിലും നടപടി ഒഴിവാക്കിയില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷമേ നടപടിയെടുക്കാവൂ എന്നും പ്രതികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല. 

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മുറിവേല്‍പ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളുടെ വീടുകള്‍ ശനിയാഴ്ച ഇടിച്ചുനിരത്തി. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടങ്ങളുടെ നടപടി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹാറിലായിരുന്നു സംഭവം.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ശരീരത്തില്‍ ആസകലം മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഘനമുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രവീന്ദ്ര കുമാര്‍, അതുല്‍ ബദോലിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇരുവരുടെയും വീടുകളുടെയും, വീട് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് മൈഹാര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ വെള്ളിയാഴ്ച നോട്ടീസ് നല്‍കി. അന്വേഷണത്തില്‍ രണ്ട് വീടുകളും അനധികൃതമാണെന്ന് കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഒരാളുടെ വീട് പുറമ്പോക്ക് ഭൂമിയിലാണെന്നും മറ്റൊരാളുടെ വീട് അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും കണ്ടെത്തിയതായാണ് അധികൃതരുടെ വിശദീകരണം. ശനിയാഴ്ച രാവിലെയോടെ വീടുകള്‍ പൊളിച്ചു.

രാവിലെ വീടുകള്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ബന്ധുക്കള്‍ അപേക്ഷിച്ചെങ്കിലും നടപടി ഒഴിവാക്കിയില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷമേ നടപടിയെടുക്കാവൂ എന്നും പ്രതികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല. മൈഹാറിലെ ഒരു ക്ഷേത്ര മാനേജിങ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന പ്രതികള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മുറിവേല്‍പ്പിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയെ റെവയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കുട്ടിയുടെ പരിക്കുകളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. കുട്ടിയുടെ ആരോഗ്യ നില വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുകയാണ്. ആവശ്യമെങ്കില്‍ ഭോപ്പാലിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍. 

Read also: 'അപകടങ്ങൾ കുറയുന്നു'; എഐ ക്യാമറ പഠിക്കാൻ തമിഴ്നാട്ടിൽ നിന്ന് ഉദ്യോ​ഗസ്ഥ സംഘം കേരളത്തിലെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?