രാജ്യം നാലാം ഘട്ട ലോക്ക്ഡൗണിലേക്ക്, മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

By Web TeamFirst Published May 17, 2020, 5:04 PM IST
Highlights

നാലാം ഘട്ട ലോക്ക് ഡൌണിലേക്ക് ഇന്ത്യ 

ദില്ലി: മാർച്ച് 25-ന് ആരംഭിച്ച ദേശീയ ലോക്ക് ഡൌണ് നാലാം ഘട്ടത്തിലേക്ക്. മൂന്നാം ഘട്ട ലോക്ക് ഡൌണ് ഇന്ന് അവസാനിക്കുന്നതിനിടെ ലോക്ക് ഡൌണ് വീണ്ടും നീട്ടുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. കൂടുതൽ ഇളവുകളോടെയാവും ലോക്ക് ഡൌണ് നടപ്പാക്കുക. ഇതിൻ്റെ വിശദാംശങ്ങൾ ഉടനെ പുറത്തു വരും. നാലാം ഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചുള്ള അന്തിമ മാ‍​ർ​ഗനി‍ർദേശം കേന്ദ്രഅഭ്യന്തരമന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു. 

 

ബസ്, വിമാന സർവ്വീസുകൾക്ക് നാലാം ഘട്ട ലോക്ക് ഡൌണിൽ ഇളവ് നൽകിയേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിമാനസ‍ർവ്വീസിൻ്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എല്ലാത്തരം ഓൺവ്യാപരങ്ങൾക്കും  പുതിയ ഘട്ടത്തിൽ അനുമതി നൽകുമെന്നാണ് സൂചന. എല്ലാ മേഖലകളും തുറക്കണമെന്നാണ് ദില്ലി സർക്കാ‍ർ‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ ലോക് ഡൗൺ ഈമാസം അവസാനം വരെ നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രമേഖലകൾ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന സൂചനയും ഉണ്ട്. മഹാരാഷ്ട്രയും തമിഴ്നാടും ഇതിനോടകം ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി ഉത്തരവ് ഇറക്കിയിരുന്നു. 

click me!