ശബരിമല ബില്‍ അടക്കമുള്ള സ്വകാര്യബില്ലുകള്‍; ലോക് സഭയില്‍ ചര്‍ച്ചയ്ക്കുള്ള നറുക്കെടുപ്പ് ഇന്ന്

Published : Jun 25, 2019, 07:50 AM ISTUpdated : Jun 27, 2019, 01:20 PM IST
ശബരിമല ബില്‍ അടക്കമുള്ള സ്വകാര്യബില്ലുകള്‍; ലോക് സഭയില്‍ ചര്‍ച്ചയ്ക്കുള്ള നറുക്കെടുപ്പ് ഇന്ന്

Synopsis

തമിഴ്നാട്ടിലെ വരൾച്ച ചർച്ച ചെയ്യണമെന്ന് ഡിഎംകെ എംപിമാർ ഇന്നും ലോക്സഭയിൽ ആവശ്യപ്പെടും

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നടന്ന നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ ഇന്ന് മറുപടി പറയും. രാജ്യസഭ സിറ്റിംഗ് എംപിയും രാജസ്ഥാൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ മദൻ ലാൽ സെയ്നിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രാജ്യസഭ ഇന്നത്തേക്ക് പിരിയും.

തമിഴ്നാട്ടിലെ വരൾച്ച ചർച്ച ചെയ്യണമെന്ന് ഡിഎംകെ എംപിമാർ ഇന്നും ലോക്സഭയിൽ ആവശ്യപ്പെടും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബിൽ ഉൾപ്പെടെയുള്ള സ്വകാര്യ ബില്ലുകളിൽ ചർച്ച നടത്തേണ്ടവയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പും ഇന്ന് നടക്കും. ബിജെപി പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ