മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലേക്ക്; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

By Web TeamFirst Published Jun 25, 2019, 6:04 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയിൽ ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചാകും ചർച്ച. 

ദില്ലി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയിൽ ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചാകും ചർച്ച. 

എച്ച് 1 ബി വിസ നൽകുന്നതിൽ ഇന്ത്യക്കാർക്കേർപ്പെടുത്തിയ നിയന്ത്രണവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. അമേരിക്കൻ ആഢംബര ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തുന്ന ഉയർന്ന നികുതിയെ തുടർന്ന് വ്യാപാര സൗഹൃദ പട്ടികയിൽ നിന്നും ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയിരുന്നു. ജപ്പാനിൽ ജി 20 ഉച്ചകോടിയിൽ നടക്കുന്ന ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള സന്ദർശനം ഇരുരാജ്യങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നത്.

click me!